Quantcast

റോഹിങ്ക്യൻ അഭയാർഥികളെ മ്യാൻമർ സൈന്യം വംശഹത്യ ചെയ്തുവെന്ന് അമേരിക്കൻ നിയമസംഘം

ഏഴുലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികളാണ് മ്യാൻമറിൽ നിന്നും സൈന്യത്തിൻറെ ക്രൂരത സഹിക്കാനാവാതെ ബംഗ്ലാദേശിലേക്ക് കടന്നത്. ഇതിൽ 1000 ആളുകൾ മരിച്ചെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്.

MediaOne Logo

Web Desk

  • Published:

    5 Dec 2018 8:10 AM IST

റോഹിങ്ക്യൻ അഭയാർഥികളെ മ്യാൻമർ സൈന്യം വംശഹത്യ ചെയ്തുവെന്ന് അമേരിക്കൻ നിയമസംഘം
X

റോഹിങ്ക്യൻ അഭയാർഥികളെ മ്യാൻമർ സൈന്യം വംശഹത്യ ചെയ്തുവെന്ന് അമേരിക്കൻ നിയമസംഘം. നിയമനടപടികൾ സ്വീകരിച്ച് ഇരകൾക്ക് നീതി ഉറപ്പാക്കണമെന്നും സംഘം ആവശ്യപ്പെട്ടു.

ബംഗ്ലാദേശിലേക്ക് കുടിയേറിയ ആയിരത്തോളം റോഹിങ്ക്യൻ മുസ്ലീങ്ങളുടെ അവസ്ഥ രേഖപ്പെടുത്തുന്നതാണ് പബ്ലിക് ഇൻറർനാഷണൽ പോളിസി ആൻറ് ലോ ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോർട്ട്. രാക്കൈൻ സ്റ്റേറ്റിൽ നിന്നും രക്ഷപ്പെട്ട ഇവർ മ്യാൻമർ സൈന്യത്തിൻറെ ക്രൂരഹത്യക്ക് ഇരയായിട്ടുണ്ട്. നിയമപരിശോധനയിൽ അഭയാർഥികൾ മനുഷ്യാവകാശലംഘനം നേരിട്ടതായി തെളിഞ്ഞു. ക്രൂരകൃത്യങ്ങൾ നടപ്പാക്കിയ സൈന്യത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു.

അതേസമയം ആരോപണങ്ങള്‍ക്കെതിരെ മ്യാൻമർ രംഗത്തെത്തി. സൈന്യത്തിൻറേത് തീവ്രവാദത്തിനെതിരായ പ്രവർത്തനങ്ങളാണെന്നാണ് മ്യാന്‍മാറിന്റെ നിലപാട്. ബുദ്ധിസ്റ്റ് ആധിപത്യമുള്ള മ്യാൻമറിൽ നിന്നും ഏഴുലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികളാണ് സൈന്യത്തിൻറെ ക്രൂരത സഹിക്കാനാവാതെ ബംഗ്ലാദേശിലേക്ക് കടന്നത്. ഇതിൽ 1000 ആളുകൾ മരിച്ചെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്.

TAGS :

Next Story