മെക്സിക്കോ അതിര്‍ത്തിയില്‍ അഭയാര്‍ഥികളുടെ നിരാഹര സമരം തുടരുന്നു
പ്രതിഷേധം കനക്കുമ്പോഴും അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കില്ലെന്ന നിലപാടില്‍ മാറ്റം വരുത്താന്‍ ട്രംപ് ഭരണകൂടം തയ്യാറല്ല. അഭയാര്‍ത്ഥി പ്രവാഹം തടയുന്നതിനായി തെക്കന്‍ അതിര്‍ത്തിയില്‍ സൈന്യത്തെ..

അമേരിക്കയിലേക്കുള്ള പ്രവേശനത്തിന്റെ തടസ്സങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് മെക്സിക്കോ അതിര്‍ത്തിയില്‍ അഭയാര്‍ഥികള്‍ നടത്തുന്ന നിരാഹര സമരം തുടരുന്നു. വിഷയത്തില്‍ എത്രയും പെട്ടെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആറായിരത്തോളം അഭയാര്‍ത്ഥികളാണ് മെക്സിക്കന്‍ അതിര്‍ത്തിയില്‍ അമേരിക്കയിലേക്ക് പ്രവേശനം കാത്ത് കഴിയുന്നത്. ഇവര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ നിലപാട് തുടരുന്നതിനിടെയാണ് ഒരു ഡസനില്‍ അധികം വരുന്ന അഭയാര്‍ഥികള്‍ ഡിസംബര്‍ രണ്ടിന് അതിര്‍ത്തി നഗരമായ തിജുവാനയില്‍ നിരാഹാര സമരം ആരംഭിച്ചത്.
പരമാവധി നാല് ദിവസം ഊഴമിട്ട് നിരാഹാരമിരിക്കാനാണ് സമരക്കാരുടെ പദ്ധതി. എന്നാല്‍ പ്രതിഷേധം കനക്കുമ്പോഴും അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കില്ലെന്ന നിലപാടില്‍ മാറ്റം വരുത്താന്‍ ട്രംപ് ഭരണകൂടം തയ്യാറല്ല. അഭയാര്‍ത്ഥി പ്രവാഹം തടയുന്നതിനായി തെക്കന്‍ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പരിഹാരം നീണ്ടു പോകുന്നതോടെ മേഖലയില്‍ ആരോഗ്യ പ്രശ്നങ്ങളും വര്‍ധിച്ചു.
Adjust Story Font
16

