Quantcast

അമേരിക്കന്‍ വിദ്യാര്‍ഥിയുടെ കൊലപാതകം; ഉത്തരകൊറിയ 501 മില്ല്യണ്‍ ഡോളര്‍ പിഴയൊടുക്കാന്‍ യു.എസ് കോടതി

MediaOne Logo

Web Desk

  • Published:

    26 Dec 2018 8:41 AM IST

അമേരിക്കന്‍ വിദ്യാര്‍ഥിയുടെ കൊലപാതകം; ഉത്തരകൊറിയ 501 മില്ല്യണ്‍ ഡോളര്‍ പിഴയൊടുക്കാന്‍ യു.എസ് കോടതി
X

അമേരിക്കന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരകൊറിയ 501 മില്ല്യണ്‍ യു.എസ് ഡോളര്‍ പിഴയൊടുക്കണമെന്ന് യു.എസ് കോടതി. കൊറിയയില്‍ വെച്ചേറ്റ ക്രൂരമായ പീഡനങ്ങളാണ് മരണ കാരണമായതെന്നും കോടതി നിരീക്ഷിച്ചു. നേരത്തേ തന്നെ ഉലഞ്ഞു നില്‍ക്കുന്ന കൊറിയ-യു.എസ് ബന്ധം കോടതി ഉത്തരവോടെ കൂടുതല്‍ വഷളാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തരകൊറിയയില്‍ തടവിലായിരുന്ന അമേരിക്കന്‍ വിദ്യാര്‍ഥി ഓട്ടോ വാന്പിയര്‍ 2017ലാണ് മരണത്തിന് കീഴടങ്ങിയത്. മരിക്കുന്നതിന് ഏതാനും ദിവസം മുന്പ് മാത്രം ജയില്‍ മോചിതനായ വാന്പിയര്‍ മോചിതനാകുമ്പോള്‍ അബോധാവസ്ഥയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറിയയില്‍ വെച്ചേറ്റ ക്രൂരമായ പീഡനങ്ങളാണ് വാന്പിയറുടെ മരണത്തിന് കാരണമായതെന്നും മരിക്കുമെന്നായപ്പോള്‍ കൊറിയ അമേരിക്കയിലേക്ക് വിദ്യാര്‍ഥിയെ കയറ്റി അയക്കുകയായിരുന്നുവെന്നും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് വിധി പുറപ്പെടുവിച്ച അമേരിക്കന്‍ കോടതിയുടെ നിരീക്ഷണങ്ങള്‍. മരണകാരണമാകും വിധം വാന്പിയര്‍ക്കേറ്റ ക്രൂരമായ പീഡനങ്ങള്‍ക്കും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അനുഭവിക്കേണ്ടിവന്ന മാനസിക പീഡകള്‍ക്കും ഉത്തരകൊറിയക്ക് ഉത്തരവാദിത്വമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച കൊറിയ പുതിയ കോടതി ഉത്തരവിനോട് പ്രതികരിച്ചിട്ടില്ല.

TAGS :

Next Story