Quantcast

അമേരിക്കന്‍ ഓഹരി വിപണിയിലെ ഇടിവ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും

MediaOne Logo

Web Desk

  • Published:

    26 Dec 2018 8:51 AM IST

അമേരിക്കന്‍ ഓഹരി വിപണിയിലെ ഇടിവ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും
X

ഏഷ്യന്‍ രാജ്യങ്ങളിലെ ഓഹരി വിപണികളില്‍ ഇടിവ്. അമേരിക്കന്‍ ഓഹരി വിപണിയിലുണ്ടായ വലിയ ഇടിവാണ് ഏഷ്യന്‍ രാജ്യങ്ങളിലെ വിപണികളിലും ഇടിവുണ്ടാക്കിയത്. ഏറ്റവും വലിയ ഇടിവുണ്ടായത് ജപ്പാനിലെ നിക്കേയ് ഓഹരി വിപണിയിലാണ്.

ക്രിസ്മസ് രാത്രിയില്‍ അമേരിക്കന്‍ ഓഹരി വിപണിയില്‍ കാര്യമായ ഇടിവുണ്ടായി. അമേരിക്കന്‍ ഓഹരി വിപണിയിലെ ചരിത്രത്തിലെ വലിയ ഇടിവുകളിലൊന്നാണ് ക്രിസ്മസ് രാത്രിയിലുണ്ടായത്. വാള്‍ സ്ട്രീറ്റിലെ ഇടിവിനെത്തുടർന്ന് എഷ്യന്‍ രാജ്യങ്ങളിലെ ഓഹരി വിപണികളിലും ഇടിവുണ്ടാക്കി. ജപ്പാന്‍, ചൈന, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഓഹരി വിപണികളിലാണ് ഇടിവുണ്ടായത്. കാര്യമായി ബാധിച്ചത് ജപ്പാന്‍ ഓഹരി വിപണി 5 ശതമാനം ഇടിവോടെയാണ് ക്ലോസ് ചെയ്തത്. 2017 ഏപ്രിലിന് ശേഷമുള്ള വലിയ ഇടിവാണ് നിക്കേയ് വിപണിയിലുണ്ടായത്. ചൈനയിലെ ഷാങ്ഹായ് ഓഹപൃരി വിപണിയിൽ ചൊവ്വാഴ്ച്ച കാലത്ത് 2 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.

ന്യൂയോർക്കിലെ ഡൌ ജോൺസ് ഓഹരി വിപണിയില്‍ 30 പ്രധാന കമ്പനികളുടെ ഓഹരിയില്‍ 650 പോയിന്റോളം ഇടിവുണ്ടായി. 1931 ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. അമേരിക്കന്‍ സമ്പദ് ഘടനയിലുള്ള പ്രശ്നങ്ങളും, ചൈന-അമേരിക്ക വ്യാപാര തർക്കം നിലനിൽക്കുന്നതുമാണ് ഓഹരി വിപണികളെ ബാധിച്ചത്. അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയുടെ ഏക കാരണം അമേരിക്കന്‍ സെന്‍ട്രൽ ബാങ്ക് ആണെന്ന് ട്രംപ് തിങ്കളാഴ്ച പ്രതികരിച്ചിരുന്നു. തുടർച്ചയായി അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് വർധിപ്പിച്ചിരുന്നു.

TAGS :

Next Story