കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച ഉണ്ടാകുമെന്ന് വ്യക്തമാക്കി ട്രംപ്
അമേരിക്കന്‍ ഉപരോധവും സമ്മര്‍ദവും അവസാനിപ്പിക്കാന്‍ അമേരിക്ക തയ്യാറാകണമെന്ന് കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം പറഞ്ഞു.

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉപരോധവും സമ്മര്‍ദവും അവസാനിപ്പിക്കാന്‍ അമേരിക്ക തയ്യാറാകണമെന്ന് കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം പറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച, ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ നിലപാട്. കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാമെന്നും ഉന്നിന്റെ കത്ത് കിട്ടിയതായും ട്രംപ് സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളും ഇതുവരെ നടന്ന ചര്‍ച്ചകളിലെല്ലാം പുരോഗതിയുണ്ടായിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ജൂണിലാണ് ഇരു നേതാക്കളും സിംഗപ്പൂരില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയത്. അതിന് ശേഷം ആണവ നിരായുധീകരണത്തിനായി ഉത്തരകൊറിയ നടത്തുന് ശ്രമങ്ങള്‍ ട്രംപ് എടുത്തു പറഞ്ഞു. എന്നാല്‍ ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് തയ്യാറാണെന്നും രാജ്യത്തിന് മേല്‍ ഉപരോധവും സമ്മര്‍ദ്ദവും ചെലുത്തിയാല്‍ മറ്റൊരു പാത സ്വീകരിക്കേണ്ടി വരുമെന്നും കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Adjust Story Font
16

