Quantcast

സൈന്യം പിന്‍വാങ്ങുമെന്ന് അറിയിച്ചിട്ടും സിറിയയിൽ വീണ്ടും അമേരിക്കയുടെ ബോംബാക്രമണം

ആശുപത്രി ഉൾപ്പെടെയുള്ള ജനവാസ കേന്ദ്രങ്ങളയും ബോംബാക്രമണം ലക്ഷ്യം വക്കുന്നുണ്ട്. അതേ സമയം കൃത്യമായ സമയക്രമങ്ങളോ പദ്ധതികളോ ആസൂത്രണം ചെയ്യാതെയാണ് ട്രംപിന്റെ പിന്‍വാങ്ങൽ പ്രഖ്യാപനം എന്ന വിമർശനം ശക്തമാണ്.

MediaOne Logo

Web Desk

  • Published:

    4 Jan 2019 8:04 AM IST

സൈന്യം പിന്‍വാങ്ങുമെന്ന് അറിയിച്ചിട്ടും സിറിയയിൽ വീണ്ടും അമേരിക്കയുടെ ബോംബാക്രമണം
X

സൈന്യം പിന്‍വാങ്ങുമെന്ന് അറിയിച്ചിട്ടും സിറിയയിൽ ഐ.എസിനെതിരായ അമേരിക്കയുടെ ബോംബാക്രമണങ്ങൾ തുടരുന്നു. കഴിഞ്ഞ മാസമാണ് ട്രംപ് സിറിയയിൽ നിന്ന് രണ്ടായിരം സൈനിക ട്രൂപ്പുകളെ മടക്കുകയാണെന്ന് അറിയിച്ചത്.

അൽ കഷ്മാഗിലാണ് കഴിഞ്ഞ ആഴ്ചയിൽ ഐ.എസും യു.എസ് പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സും തമ്മില്‍ രൂക്ഷമായ പോരാട്ടമുണ്ടായത്. ഇറാഖിലെ ഹജിനുമായി അതിർത്തി പങ്കെടുന്ന പ്രദേശമാണിത്. കുർദിഷ് സൈന്യത്തോട് പരാജയപ്പെടുന്നതു വരെ ഐ.എസിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഹജിന്‍. ഇവിടെ നിന്നാണ് ഐ.എസ് ഭീകരര്‍ യുഫ്രട്ടീസ് തീരത്തുള്ള സിറിയന്‍ ഗ്രാമങ്ങളിലേക്ക് ചുവടുറപ്പിച്ചത്.

50,000 മുതൽ 60,000 വരെ ജനങ്ങളാണ് ഈ പ്രദേശങ്ങളിൽ ശേഷിക്കുന്നത്. യുഎസിന്റെ ബോംബാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാന്‍ പ്രദേശവാസികൾക്ക് മറ്റ് വഴികളൊന്നുമില്ലെന്നാണ് സാമൂഹ്യപ്രവർത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ഓപ്പറേഷന്‍ റൌണ്ട് അപ്പിന്റെ ഭാഗമായി കഴിഞ്ഞ നവംബർ മുതലാണ് ഈ പ്രദേശത്ത് അമേരിക്ക ബോംബാക്രമണങ്ങൾ ആരംഭിച്ചത്.

ആശുപത്രി ഉൾപ്പെടെയുള്ള ജനവാസ കേന്ദ്രങ്ങളയും ബോംബാക്രമണം ലക്ഷ്യം വക്കുന്നുണ്ട്. അതേ സമയം കൃത്യമായ സമയക്രമങ്ങളോ പദ്ധതികളോ ആസൂത്രണം ചെയ്യാതെയാണ് ട്രംപിന്റെ പിന്‍വാങ്ങൽ പ്രഖ്യാപനം എന്ന വിമർശനം ശക്തമാണ്.

TAGS :

Next Story