അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ മടിക്കില്ലെന്നാവര്‍ത്തിച്ച് ട്രംപ്
മെക്സിക്കന്‍ അതിര്‍ത്തില്‍ മതില്‍ നിര്‍മാണത്തിന് ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്.

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ മടിക്കില്ലെന്നാവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണത്തിന് ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്. അമേരിക്കയിലെ ഭാഗികമായ ഭരണസ്തംഭനം മാറ്റമില്ലാതെ തുടരുമ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ മടിക്കില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നത്. അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിന് പണം നല്‍കുമെന്ന കാര്യത്തില്‍ ഡെമോക്രാറ്റുകളുമായി സമവായത്തിലെത്തിയില്ലെങ്കില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നാണ് ട്രംപ് പറയുന്നത്.
ടെക്സാസ് സന്ദര്‍ശനത്തിന് മുന്നോടിയായിട്ടായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഈ വിഷയത്തില്‍ ട്രഷറികള്‍ അടച്ചിടുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നായിരുന്നു ട്രംപ് ആദ്യം പറഞ്ഞിരുന്നത്. ഒപ്പം ഡെമോക്രാറ്റുകളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച് മതില്‍ നിര്‍മിക്കാനുള്ള ആലോചനയുമുണ്ട് ട്രംപിന്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് താന്‍ തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിന് മടിക്കില്ലെന്ന് ട്രംപ് പറഞ്ഞു.
ഒന്നുകില്‍ ഒരു ധാരണയിലെത്തണം, ധാരണയിലെത്തുക എന്നുവെച്ചാല്‍ അത് വിജയമാണ്. അല്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഏത്‍രീതിയിലുള്ള ധാരണയാണെന്ന് ട്രംപ് വ്യക്തമാക്കിയില്ല. ട്രഷറി അടച്ച് പൂട്ടിയിട്ട് ഇരുപത് ദിവസം പിന്നിടുകയാണ്. എട്ട് ലക്ഷത്തോളം തൊഴിലാളികളെയാണ് ഭരണ സ്തംഭനം നേരിട്ട് ബാധിച്ചിരിക്കുന്നത്.
Adjust Story Font
16

