Quantcast

അര്‍ജന്റീനയുടെ വടക്കന്‍ പ്രദേശത്ത് വെള്ളപ്പൊക്കം; വന്‍ നാശനഷ്ടം

3500 പേരെ മാറ്റിപാര്‍പ്പിച്ചു. 3 ലക്ഷം ഹെക്ടര്‍ കൃഷി ഭൂമി നശിച്ചു 

MediaOne Logo

Web Desk

  • Published:

    19 Jan 2019 8:33 AM IST

അര്‍ജന്റീനയുടെ വടക്കന്‍ പ്രദേശത്ത് വെള്ളപ്പൊക്കം; വന്‍ നാശനഷ്ടം
X

അര്‍ജന്റീനയുടെ വടക്കന്‍ പ്രദേശത്ത് വെള്ളപൊക്കത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടം. 3500 പേരെ മാറ്റിപാര്‍പ്പിച്ചു. 3 ലക്ഷം ഹെക്ടര്‍ കൃഷി ഭൂമി നശിച്ചു. അര്‍ജന്റീനയിലെ വടക്കന്‍ പ്രവിശ്യയായ സാന്റഫെയിലാണ് കനത്ത മഴയെതുടര്‍ന്ന് വെള്ളപൊക്കമുണ്ടായത്. പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശവും വെള്ളത്തിനടിയിലാണ്. ജനജീവിതം തീര്‍ത്തും ദുസഹമായി തീര്‍ന്നിരിക്കുകയാണ്. 3500ഓളം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കനത്തെ മഴയെ തുടര്‍ന്ന് നദി കരകവിഞ്ഞൊഴുകിയതാണ് വെള്ളപൊക്കം രൂക്ഷമാകാന്‍ കാരണം.

പമ്പ് സെറ്റ് ഉപയോഗിച്ച് ജനവാസമേഖലയിലെ വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതമാണ്. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 3 ലക്ഷം ഹെക്ടര്‍ കൃഷിഭൂമി പൂര്‍ണമായും വെള്ളത്തിനടിയിലാണ്. അര്‍ജന്റീനയിലെ പ്രധാന കാര്‍ഷിക മേഖല യിലൊന്നാണ് സാന്റഫെ പ്രവിശ്യ. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഇവിടെ മാത്രം ഉണ്ടായിരിക്കുന്നത്.

TAGS :

Next Story