Quantcast

ഒടുവില്‍ പ്രസിഡന്റ് ട്രംപ് വഴങ്ങി; അമേരിക്കയില്‍ അഞ്ച് ആഴ്ചയായി തുടരുന്ന ട്രഷറി സ്തംഭനം അവസാനിച്ചു

MediaOne Logo

Web Desk

  • Published:

    26 Jan 2019 7:36 AM IST

ഒടുവില്‍ പ്രസിഡന്റ് ട്രംപ് വഴങ്ങി; അമേരിക്കയില്‍ അഞ്ച് ആഴ്ചയായി തുടരുന്ന ട്രഷറി സ്തംഭനം അവസാനിച്ചു
X

അമേരിക്കയില്‍ അഞ്ച് ആഴ്ചയായി തുടരുന്ന ട്രഷറി സ്തംഭനം അവസാനിച്ചു. പ്രതിസന്ധി അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് മുന്നില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വഴങ്ങുകയായിരുന്നു. മെക്സിക്കന്‍ മതിലിന് പണം അനുവദിക്കാതെയാണ് പ്രശ്നം പരിഹരിച്ചത്.

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രഷറി സ്തംഭനം ആരംഭിച്ചത് 2018 ഡിസംബര്‍ 22-ന്. അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട് മെക്സിക്കന്‍ മതിലിന് അഞ്ച് ബില്യണ്‍ ഡോളര്‍ വേണമെന്നായിരുന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം. എന്നാല്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ ട്രംപിന്റെ ആവശ്യം നിരാകരിക്കുകയായിരുന്നു. അഞ്ച് ആഴ്ച നീണ്ട ട്രഷറി സ്തംഭനം എട്ട് ലക്ഷത്തോളം തൊഴിലാളികളെ ബാധിച്ചു. പ്രതിസന്ധി അവസാനിപ്പിക്കാന്‍ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ഡൊണള്‍ഡ് ട്രംപിന് നേരിടേണ്ടി വന്നത്. ഒടുവില്‍ സ്തംഭനം താത്കാലികമായി അവസാനിപ്പിക്കാന്‍ സെനറ്റും ജനപ്രതിനിധി സഭയും ഐക്യകണ്ഠേന തീരുമാനിച്ചു. ഫെബ്രുവരി 15 വരെയുള്ള പണം അനുവദിച്ചതായി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

എന്നാല്‍ അതിര്‍ത്തി മതിലിന്റെ കാര്യത്തില്‍ അനുകൂലം തീരുമാനം ഉണ്ടായില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

TAGS :

Next Story