യു.എസ് സെനറ്റില്‍ ഡോണാള്‍ഡ് ട്രംപിന് തിരിച്ചടി; മെക്സിക്കന്‍ മതിലിന് പണം അനുവദിച്ചുള്ള അടിയന്തരാവസ്ഥ പ്രഖ്യാപനം സെനറ്റ് വീറ്റോ ചെയ്തു

യു.എസ് സെനറ്റില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് തിരിച്ചടി. മെക്സിക്കന്‍ മതിലിന് 8 ബില്യണ്‍ ഡോളര്‍ അനുവദിച്ച് കൊണ്ടുള്ള ട്രംപിന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനം നടക്കില്ല. പണം അനുവദിക്കുന്നതിനെ കോണ്‍ഗ്രസിലെ 59 അംഗങ്ങള്‍ എതിര്‍ത്തു.
അമേരിക്കന്‍ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനം മെക്സിക്കന്‍ അതിര്‍ത്തി മതിലായിരുന്നു. അതിനായുള്ള ട്രംപിന്റെ ശ്രമങ്ങള്‍ ഓരോന്നായി പൊളിയുകയാണ്. ഏറ്റവും ഒടുവില്‍ മതിലിനായി എട്ട് ബില്യണ്‍ ഡോളര്‍ അനുവദിച്ച് കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപനം നടത്തിയ ട്രംപിന് സെനറ്റ് തന്നെ തിരിച്ചടി നല്‍കിയിരിക്കുന്നു. സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 41നെതിരെ 59 അംഗങ്ങള്‍ മതിലിന് ഇത്രയും തുക അനുവദിക്കുന്നതിനെ എതിര്‍ത്തു. ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് ട്രംപ് കൊണ്ടുവന്ന ബില്‍ റിപ്പബ്ലിക്കന്‍സിന് ഭൂരിപക്ഷമുള്ള സെനറ്റ് വീറ്റോ ചെയ്തിരിക്കുന്നത്. 2020ലെ തെരഞ്ഞെടുപ്പില്‍ പ്രധാന രാഷ്ട്രീയ വിഷയമായി ഇത് ഉയര്‍ന്നുവരുമെന്ന കാര്യത്തില്‍ സംശയമില്ല. സ്വന്തം പാര്‍ട്ടിയില്‍ നിന്നും 12 റിപ്പബ്ലിക്കന്‍ അംഗങ്ങളാണ് ഡെമോക്രാറ്റിക് പക്ഷത്തോടൊപ്പം ചേര്‍ന്ന് മതിലിനെതിരെ വോട്ട് ചെയ്തത്. കുടിയേറ്റം തടയുക ലക്ഷ്യമിട്ടാണ് ട്രംപ് മതില്‍ പണിയാന്‍ കിണഞ്ഞു ശ്രമിക്കുന്നത്. മെക്സിക്കന്‍ മതിലിന് പണം നല്‍കാത്തതിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം 35 ദിവസം നീണ്ടുനിന്ന ഭാഗിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു ട്രംപ്. അതിര്‍ത്തി തുറന്നിടുന്നത് കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ഉപയോഗവും വര്‍ധിക്കാന്‍ കാരണമാകുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
Adjust Story Font
16

