Quantcast

ഫലസ്തീൻ ഫണ്ട് പുന:സ്ഥാപിക്കാൻ അമേരിക്ക; പിന്തുണച്ച് യു.എൻ

ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിക്കുേമ്പാൾ തന്നെ ഫലസ്തീൻ ജനതയെ അകറ്റാതിരിക്കാനുള്ള നീക്കത്തിലാണ് ബൈഡൻ ഭരണകൂടം.

MediaOne Logo

Web Desk

  • Published:

    9 April 2021 2:19 AM GMT

ഫലസ്തീൻ ഫണ്ട് പുന:സ്ഥാപിക്കാൻ അമേരിക്ക;  പിന്തുണച്ച് യു.എൻ
X

ഐക്യരാഷ്ട്ര സംഘടനക്ക് കീഴിലുള്ള ഫലസ്തീൻ അഭയാർഥി ഏജൻസിക്ക് സാമ്പത്തിക സഹായം പുനഃസ്ഥാപിക്കാനുള്ള യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻെറ തീരുമാനത്തിന് വ്യാപക പിന്തുണ. ഇസ്രായേലിന്റെ സമ്മർദങ്ങളെ തുടർന്ന് 2018ൽ ആണ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സഹായ ഫണ്ട് നിർത്തിയത്. യു.എസ് നിലപാടു മാറ്റത്തിൽ യു.എൻ നേതൃത്വം സംതൃപ്തി പ്രകടിപ്പിച്ചു.

ആദ്യ ഗഡുവായി 15 കോടി ഡോളർ ഫലസ്തീൻ അഭയാർഥി ഏജൻസിക്ക് അനുവദിക്കുമെന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെനാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവക്കു പുറമെ പുറമെ ലബനാൻ, ജോർഡൻ രാജ്യങ്ങളിലും മറ്റുമായി ചിതറിയ ഫലസ്തീനികൾക്ക് സഹായവും മറ്റു സേവനങ്ങളും ലഭ്യമാക്കാൻ രൂപം നൽകിയതാണ് യു.എന്നിനു ചുവടെയുള്ള ഫലസ്തീൻ അഭയാർഥി ഏജൻസി.

ബൈഡൻ ഭരണകൂട തീരുമാനത്തെ യു.എൻ സ്വാഗതം ചെയ്തു. 15 കോടിക്ക് പുറമെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീനികൾക്ക് 7.5 കോടി ഡോളർ പുനർനിർമാണ സഹായവും ഒരു കോടി ഡോളർ സമാധാന പാലന പദ്ധതികൾക്കുമായി അമേരിക്ക കൈമാറും. ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിക്കുേമ്പാൾ തന്നെ ഫലസ്തീൻ ജനതയെ അകറ്റാതിരിക്കാനുള്ള നീക്കത്തിലാണ് ബൈഡൻ ഭരണകൂടം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story