Quantcast

ഇസ്രായേൽ ഭീകരയില്‍ കൊല്ലപ്പെട്ടവരെ അപകീര്‍ത്തിപ്പെടുത്താനുള്ള വീഡിയോ യഥാര്‍ഥത്തില്‍ ജോര്‍ദാനിലേത്

ഒരു സംഘം മൃതദേഹവുമായി വിലാപ നടത്തുന്നതും പെട്ടെന്ന് സൈറന്റെ ഒച്ച കേള്‍ക്കുന്നതോടെ മൃതദേഹം എഴുന്നേറ്റ് ഓടുന്നതുമാണ് വീഡിയോയില്‍.

MediaOne Logo

Web Desk

  • Updated:

    2021-05-12 12:56:30.0

Published:

12 May 2021 12:51 PM GMT

ഇസ്രായേൽ ഭീകരയില്‍ കൊല്ലപ്പെട്ടവരെ അപകീര്‍ത്തിപ്പെടുത്താനുള്ള വീഡിയോ യഥാര്‍ഥത്തില്‍ ജോര്‍ദാനിലേത്
X

ഫലസ്​തീനിൽ മസ്​ജിദുൽ അഖ്​സയിലും ജറൂസലമിലും തുടരുന്ന പൊലീസ്​ ഭീകരതക്കൊപ്പം ഗസ്സയിലും നരനായാട്ട് നടത്തി ഇസ്രായേൽ. ചുറ്റും ഉപരോധവലയിൽ കഴിയുന്ന ഗസ്സയിൽ തുടരുന്ന വ്യോമാക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 12 കുട്ടികളുൾപെടെ 38 ആയി. 250 പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. 2014നു ശേഷം ഗസ്സയിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്.

ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളെ അപകീർത്തിപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു സംഘം മൃതദേഹവുമായി വിലാപ നടത്തുന്നതും പെട്ടെന്ന് സൈറന്റെ ഒച്ച കേള്‍ക്കുന്നതോടെ മൃതദേഹം എഴുന്നേറ്റ് ഓടുന്നതുമാണ് വീഡിയോയില്‍. ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ഇതാണ് ഫലസ്തീനില്‍ നടക്കുന്നതെന്ന് തീവ്ര വലതുപക്ഷം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

ഇസ്രയേല്‍ ഫയല്‍സ് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ ഇത് ഷെയര്‍ ചെയ്തുകൊണ്ട് എഴുതുന്നു "ഇതാണ് പ്രശ്നത്തിന്റെ സുപ്രധാന ഭാഗം. അന്താരാഷ്ട്ര അനുഭാവം ലഭിക്കുന്നതിന് വേണ്ടയുള്ള ഫലസ്തീൻ അറബ് പ്രചാരണ ശ്രമങ്ങള്‍ക്ക് അന്താരാഷ്ട്ര മാധ്യമങ്ങളും സോഷ്യൽ മീഡിയ വ്യക്തിത്വങ്ങളും ഭാഗമാകുന്നു. " ഈ വീഡിയോ 50,000 ലധികം പേര്‍ കണ്ടു.




മറ്റൊരു ട്വിറ്റര്‍ പേജില്‍ പറയുന്നു "ഇങ്ങനെയാണ് ഫലസ്തീന്‍ വിലാപയാത്രകള്‍, അവരത് ഫോട്ടോയെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും, ലോകമെമ്പാടും അവരോട് അനുതാപം പ്രകടിപ്പിക്കും, എന്നാല്‍ സൈറന്റെ ഒച്ച കേട്ടാല്‍ കഥ തീര്‍ന്നു"

ഇത് യാഥാര്‍ഥത്തില്‍ @bassmadj എന്ന ട്വിറ്റര്‍ പേജില്‍ അപ്‍ലോഡ് 2020 മാർച്ച് 24 ന് ചെയ്തതാണ്. ജോര്‍ദാനില് ലോക്ക് ഡൌൺ സമയത്ത് വീട്ടിൽ നിന്ന് പുറത്തിറങ്ങാനുള്ള ഒരു ഉപാധിയായി ജോർദാനിയൻ യുവാക്കൾ നടത്തിയ തമാശ വിലാപയാത്രയുടെ വീഡിയോയായിരുന്നു. സൈറണുകളുടെ ശബ്ദം കേട്ട് അവർ ഓടിപ്പോകുന്നതും വീഡിയോയിൽ കാണാം.

മസ്​ജിദുൽ അഖ്​സയോടു ചേർന്നുള്ള ശൈഖ്​ ജർറാഹ്​ പ്രദേശത്ത്​ ജൂത കുടിയേറ്റ വീടുകളും പാർക്കുകളും നിർമിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി താമസക്കാരായ ഫലസ്​തീനികളെ കുടിയിറക്കുന്നതി​ൽ പ്രതിഷേധിച്ചാണ്​ പള്ളിയിൽ താമസക്കാരും അവരെ അനുകൂലിക്കുന്നവരും ഒരുമിച്ചുകൂടിയത്​.

തിങ്കളാഴ്​ച രാവിലെ മസ്ജിദുൽ അഖ്സയിൽ പ്രാർഥനക്കെത്തിയവർക്ക് നേരെയുണ്ടായ ഇസ്രായേൽ പൊലീസ്​ അതിക്രമത്തിൽ 215 പേർക്ക് പരിക്കേറ്റിരുന്നു. മസ്ജിദിലെത്തിയവർക്ക് നേരെ റബർ ബുള്ളറ്റ് കൊണ്ട് വെടിയുതിർക്കുകയും കണ്ണീർവാതകം പ്രയോ​ഗിക്കുകയുമായിരുന്നു. പരിക്കറ്റവരിൽ നാല് ഫലസ്തീൻ മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമത്തിൽ 200 ലേറെ പേർക്ക് പരിക്കേറ്റിരുന്നു.

കിഴക്കൻ ജറൂസലം സമ്പൂർണമായി ജൂത കുടിയേറ്റ ഭൂമിയാക്കുന്നതിന്‍റെ ഭാഗമായി അൽ അഖ്സ മസ്​ജിദിന്​ ഒരു കിലോമീറ്റർ പരിധിയിലുള്ള ശൈഖ്​ ജർറാഹ്​ പ്രദേശത്തെ താമസക്കാരെ കുടിയിറക്കാനുള്ള ഇസ്രായേലി​െൻറ ശ്രമമാണ് വീണ്ടും ഫലസ്തീനെ സംഘർഷഭൂമിയാക്കിയത്. ഇസ്രായേൽ‌ നടപടിക്കെതിരെ പ്രക്ഷോഭം ശക്​തമാണ്​. ഇതിന്റെ ഭാ​ഗമായി ശൈഖ്​ ജർറാഹിലുള്ള​ താമസക്കാർക്ക്​ ഐക്യദാർഢ്യമറിയിച്ച്​ ഫലസ്​തീനികൾ സംഘടിച്ചിരുന്നു. ഇവർക്ക്​ നേരെയാണ് ഇസ്രായേൽ സേന അക്രമം അഴിച്ചുവിട്ടത്.

TAGS :

Next Story