Quantcast

48900 രൂപക്ക് ഐ ഫോൺ 12 മിനി ; റിപ്പബ്ലിക്ക് ദിന സെയിലിൽ വൻ ഓഫറുകൾ

ഇന്ത്യയിൽ ആപ്പിളിന്റെ അംഗീകൃത വിതരണക്കാരായ ഇന്ത്യസ്റ്റോർ ആണ് വിലക്കുറവിൽ ഫോണുകൾ വിൽപ്പനക്ക് വെച്ചിരിക്കുന്നത്

MediaOne Logo

  • Published:

    23 Jan 2021 10:57 AM IST

48900 രൂപക്ക് ഐ ഫോൺ 12 മിനി ; റിപ്പബ്ലിക്ക് ദിന സെയിലിൽ വൻ ഓഫറുകൾ
X

ഈ റിപ്പബ്ലിക്ക് ദിനത്തിൽ ആപ്പിൾ ഫോണിൽ വൻ വിലക്കുറവിൽ സ്വന്തമാക്കാം. ഇന്ത്യയിൽ ആപ്പിളിന്റെ അംഗീകൃത വിതരണക്കാരായ ഇന്ത്യസ്റ്റോർ ആണ് വിലക്കുറവിൽ ഫോണുകൾ വിൽപ്പനക്ക് വെച്ചിരിക്കുന്നത്. വിലക്കുറവിനൊപ്പം ക്യാഷ്ബാക്ക് ഓഫറുകളും ചില മോഡലുകൾക്ക് കമ്പനി നൽകുന്നുണ്ട്.

ഐഫോൺ 12 സീരീസിലുള്ള ഫോണുകളിൽ ഏതു മോഡൽ വാങ്ങുമ്പോഴും ആറായിരം രൂപ ക്യാഷ്ബാക്ക് ലഭിക്കും. എച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡുകൾ ഇ.എം.ഐ എന്നിവയിൽ ഓഫറുകൾ ലഭ്യമാണ്. മറ്റു തെരഞ്ഞെടുത്ത മോഡലുകൾക്കും ഈ ഓഫർ ബാധകമാണ്.

ക്യാഷ്ബാക്കിനു പുറമെ പഴയ ഫോണുകൾ മാറ്റിവാങ്ങുമ്പോൾ ഒമ്പതിനായിരം രൂപ വരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും. 32 ജി.ബി യുള്ള ഐ ഫോൺ 7 ഉം അതിനു മുകളിൽ വിലയുള്ള മറ്റു ഫോണുകൾ മാറ്റുമ്പോൾ മൂവായിരം രൂപ അധികം ക്യാഷ്ബാക്ക് ആയി ലഭിക്കും. റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട കമ്പനി നൽകുന്ന ഓഫറുകൾ ഉപയോഗപ്പെടുത്തി ഉപയോക്താക്കൾക്ക് വൻ വിലക്കുറവിൽ ആപ്പിൾ ഫോണുകൾ സ്വന്തമാക്കാം.

TAGS :
Next Story