200 ഐ.പി.എല്‍ സിക്സര്‍,പതിനായിരം ടി20 റണ്‍സ്; റെക്കോര്‍ഡ് നേട്ടവുമായി ഡേവിഡ് വാര്‍ണര്‍

ഐ.പി.എല്ലില്‍ 50 അര്‍ദ്ധ സെഞ്ച്വറികള്‍ തികക്കുന്ന ആദ്യ താരമെന്ന നേട്ടവും വാര്‍ണര്‍ സ്വന്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2021-04-28 15:38:21.0

Published:

28 April 2021 3:38 PM GMT

200 ഐ.പി.എല്‍ സിക്സര്‍,പതിനായിരം ടി20 റണ്‍സ്; റെക്കോര്‍ഡ് നേട്ടവുമായി ഡേവിഡ് വാര്‍ണര്‍
X

സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണറിന് റെക്കോര്‍ഡ് നേട്ടം. ടി20 മത്സരങ്ങളില്‍ പതിനായിരം റണ്‍സെന്ന നാഴികക്കല്ലാണ് വാര്‍ണര്‍ പിന്നിട്ടത്. ഒപ്പം 200 ഐ.പി.എല്‍ സിക്സറുകളും ഐ.പി.എല്ലില്‍ 50 അര്‍ദ്ധ സെഞ്ച്വറികള്‍ തികക്കുന്ന ആദ്യ താരമെന്ന നേട്ടവും വാര്‍ണര്‍ സ്വന്തമാക്കി.148 മത്സരങ്ങളില്‍ നിന്നാണ് വാര്‍ണറിന്‍റെ നേട്ടം. ഐ.പി.എല്ലില്‍ നിന്ന് മാത്രമായി വാര്‍ണര്‍ 5445 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തിലാണ് ഡേവിഡ് വാര്‍ണര്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്.

ഐ.പി.എല്ലില്‍ 200 സിസ്കര്‍ തികക്കുന്ന എട്ടാമത്തെ താരമാണ് വാര്‍ണര്‍. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് പഞ്ചാബിന്‍റെ വിന്‍ഡീസ് വെറ്ററന്‍ താരമായ ക്രിസ് ഗെയിലാണ്. 354 ഐ.പി.എല്‍ സിക്സറുകളാണ് താരത്തിന്‍റെ അക്കൌണ്ടിലുള്ളത്. 245 സിക്സറുകളുമായി രണ്ടാം സ്ഥാനത്തുള്ളത് ബാംഗ്ലൂരിന്‍റെ എബി ഡിവില്ലിയേഴ്സാണ്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാംസണ്‍ 124 സിക്സറുകളുമായി 16ാം സ്ഥാനത്തുണ്ട്. 112 മത്സരങ്ങളില്‍ നിന്നാണ് സഞ്ജുവിന്‍റെ നേട്ടം.

TAGS :

Next Story