Quantcast

സാംസങ് അധ്യക്ഷന് അഴിമതിക്കേസിൽ ജയിൽശിക്ഷ

ജയിലിലായ മുൻ പ്രസിഡന്റ് പാർക്ക് ഗുവേൻ ഹൈ യുടെ സഹായിക്കു കൈക്കൂലി കൊടുത്ത കേസിലാണ് ശിക്ഷ.

MediaOne Logo

  • Published:

    18 Jan 2021 8:28 AM GMT

സാംസങ് അധ്യക്ഷന് അഴിമതിക്കേസിൽ ജയിൽശിക്ഷ
X

അഴിമതിക്കേസിൽ സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയർമാനു ജയിൽ ശിക്ഷ. ദക്ഷിണ കൊറിയയിലെ സിയോൾ ഹൈക്കോടതിയാണ് തിങ്കളാഴ്ച്ച ജയ് വൈ. ലീയെ രണ്ടര വർഷത്തെ തടവു ശിക്ഷക്ക് വിധിച്ചത്. ജയിലിലായ മുൻ പ്രസിഡന്റ് പാർക്ക് ഗുവേൻ ഹൈ യുടെ സഹായിക്കു കൈക്കൂലി കൊടുത്ത കേസിലാണ് ശിക്ഷ.

ലീയെ നേരത്തെ അഞ്ചുവർഷത്തെ ജയിൽ വാസത്തിനു ശിക്ഷിച്ചിരുന്നു. എന്നാൽ ശിക്ഷ അപ്പീൽ കോടതി തടയുകയായിരുന്നു. തങ്ങളുടെ വിധി പുനഃപരിശോധിക്കാൻ അപ്പീൽ കോടതിയോട് സുപ്രീം കോടതി 2019 ആഗസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച കേസിന്റെ പുനര്വിചാരണയായിരുന്നു. അമ്പത്തിരണ്ട് വയസ്സുകാരനായ ലീ കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി നിയമക്കുരുക്കുകളിൽ പെട്ട് ഉഴലുകയാണ്.

TAGS :
Next Story