ബജറ്റ് ലാപ്‌ടോപ്പുമായി റിലയന്‍സ്; ജിയോ ബുക്ക് വരുന്നു
ഈ ലാപ്‌ടോപ്പ് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവര്‍ത്തിക്കുകയെന്നാണ് സൂചനകള്‍.

ടെലികോം ശൃഖലയില്‍ വിപ്ലവം സൃഷ്ടിച്ചശേഷം ലാപ്‌ടോപ്പ് വിപണിയിലേക്ക് കൂടി കടക്കാനൊരുങ്ങി ജിയോ. ജിയോ ബുക്ക് എന്ന പേരിട്ട ഈ ലാപ്‌ടോപ്പ് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവര്‍ത്തിക്കുകയെന്നാണ് സൂചനകള്‍.
പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് 4ജി കണക്റ്റിവിറ്റിയുള്ള ജിയോ ബുക്കിന് കരുത്തു പകരുക സ്‌നാപ്ഡ്രാഗണ്‍ ക്വാല്‍ക്വാം 665 പ്രോസസറായിരിക്കും. സ്‌നാപ്ഡ്രാഗണിന്‍റെ തന്നെ എക്‌സ് 12 മോഡം കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപകരണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ചൈനയിലെ ബ്ലൂ ബാങ്ക് കമ്യൂണിക്കേഷന്‍ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ജിയോ ബുക്ക് പുറത്തിറക്കുക. നിലവില്‍ രണ്ടു ജിയോ ഫോണ്‍ മോഡലുകള്‍ ജിയോയില്‍ നിന്ന് വിപണിയിലുണ്ട്. 2021 മേയില്‍ ജിയോ ബുക്കിന്‍റെ അസംബ്ലിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോ ബുക്ക് എന്നു വിപണിയിലെത്തും എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ജിയോ പുറത്തുവിട്ടിട്ടില്ല.
Adjust Story Font
16

