Quantcast

രാഹുലിന്റെ 'പിന്‍സീറ്റുകാരന്‍' പരാമര്‍ശത്തിനെതിരെ ജ്യോതിരാദിത്യ സിന്ധ്യ

യൂത്ത് കോൺഗ്രസ് ദേശീയ നിർവാഹക സമിതി യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണു രാഹുൽ ജ്യോതിരാദിത്യ സിന്ധ്യയെ പറ്റി പറഞ്ഞത്

MediaOne Logo

  • Published:

    9 March 2021 3:06 PM IST

രാഹുലിന്റെ പിന്‍സീറ്റുകാരന്‍ പരാമര്‍ശത്തിനെതിരെ ജ്യോതിരാദിത്യ സിന്ധ്യ
X

രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തോട് പ്രതികരണവുമായി ജ്യോതിരാദിത്യ സിന്ധ്യ. ‘ഞാന്‍ കോണ്‍ഗ്രസിലുണ്ടായിരുന്ന സമയത്ത് ഇപ്പോള്‍ കാണിക്കുന്ന ആശങ്ക രാഹുല്‍ കാണിച്ചിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു,’ സിന്ധ്യ പറഞ്ഞു.

ബിജെപിയുടെ പ്രവർത്തനരീതിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് ദേശീയ നിർവാഹക സമിതി യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണു രാഹുൽ ജ്യോതിരാദിത്യ സിന്ധ്യയെ പറ്റി പറഞ്ഞത്.

പദവികൾ മോഹിച്ചാണു സിന്ധ്യ ബി.ജെ.പിയിലേക്കു പോയത്. പക്ഷേ, അദ്ദേഹം അവിടെ ഏറ്റവും പിന്നിലെ ബെഞ്ചിൽ ഇരിക്കുന്നയാൾ മാത്രമാണ്. കോൺഗ്രസിൽ നിന്നിരുന്നെങ്കിൽ ഭാവിയിൽ മധ്യപ്രദേശിന്റെ മുഖ്യമന്ത്രി സ്ഥാനം സിന്ധ്യയ്ക്കു ലഭിക്കുമായിരുന്നു. മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ വേണ്ടി മാത്രമാണു സിന്ധ്യയെ ബി.ജെ.പി പാട്ടിലാക്കിയത്. ആവശ്യം കഴിഞ്ഞതോടെ അദ്ദേഹത്തിനു വിലയില്ലാതായി – രാഹുൽ പറഞ്ഞു.

TAGS :

Next Story