Quantcast

പെരിന്തൽമണ്ണയിൽ കൈക്കൂലി വാങ്ങിയ ഡോക്ടറെ സസ്പെൻഡ് ചെയ്തു

രോഗികളിൽ നിന്നും ചികിത്സയ്ക്കായി പണം ആവശ്യപ്പെടുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-02-05 13:29:04.0

Published:

5 Feb 2022 1:20 PM GMT

പെരിന്തൽമണ്ണയിൽ കൈക്കൂലി വാങ്ങിയ ഡോക്ടറെ സസ്പെൻഡ് ചെയ്തു
X

കൈക്കൂലി വാങ്ങിയ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ഡോ. കെ.ടി. രാജേഷിനെ സസ്പെൻഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് കർശന നടപടി സ്വീകരിച്ചത്. രോഗിയുടെ ബന്ധുവിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ രാജേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മന്ത്രിയുടെ നിർദേശമനുസരിച്ചാണ് സർവീസിൽ നിന്നും ഇയാളെ സസ്‌പെൻഡ് ചെയ്തത്.

രോഗികളിൽ നിന്നും ചികിത്സയ്ക്കായി പണം ആവശ്യപ്പെടുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇക്കാര്യത്തിൽ ജനങ്ങളും ശ്രദ്ധിക്കണം. പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നവർക്കെതിരെ പരാതി നൽകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

TAGS :

Next Story