Quantcast

'രാഹുൽ ഇപ്പോള്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയുന്ന ഒരേ ഒരാൾ മുഖ്യമന്ത്രിയാണ്'; അടൂർ പ്രകാശ്

രാഹുലിന്റെ അറസ്റ്റ് വൈകുന്നത് പൊലീസിന്റെ തിരക്കഥയാണെന്ന് അബിൻ വർക്കി

MediaOne Logo

Web Desk

  • Updated:

    2025-12-05 08:02:58.0

Published:

5 Dec 2025 12:34 PM IST

രാഹുൽ ഇപ്പോള്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയുന്ന ഒരേ ഒരാൾ മുഖ്യമന്ത്രിയാണ്; അടൂർ പ്രകാശ്
X

തിരുവനനന്തപുരം:രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ എവിടെ ഉണ്ടെന്ന് ഇപ്പോൾ അറിയുന്ന ഒരേ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ പൊലീസിനും രാഹുല്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയാം. പുകമറ സൃഷ്ടിച്ച വിഷയം ഒന്ന് രണ്ട് ദിവസം നീട്ടി കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.

രാഹുലിന്റെ അറസ്റ്റ് വൈകുന്നത് പൊലീസിന്റെ തിരക്കഥയാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി പറഞ്ഞു. രാഹുലിനെതിരായ നടപടി രാജ്യത്ത് ഒരു പാർട്ടിയെടുത്ത ഏറ്റവും മികച്ച തീരുമാനമാണ്. എന്നാൽ നിരവധി ആരോപണവും പരാതികളുണ്ടായിട്ടും വീണ്ടും ചിലരെ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനിച്ചതെന്നും അബിൻ വർക്കി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് കൃത്യമായ നടപടി സ്വീകരിച്ചെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമല സ്വർണകൊള്ളയിൽ ജയിലിലായിട്ടും പത്മകുമാറിന് എതിരെ നടപടി ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് എടുത്ത നടപടി മാതൃകാപരമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. പരാതി കിട്ടും വരെ സൈബറിടങ്ങളിൽ രാഹുലിനെ ലീഗ് പ്രവർത്തകർ പിന്തുണച്ചിട്ടുണ്ടെങ്കിൽ തെറ്റ് പറയാനാകില്ല. പി.വി അൻവറിന്റെ കാര്യം തെരഞ്ഞെടുപ്പ് കഴിഞ്ഞ് നേതൃത്വം കൂടിയാലോചിച്ചു തീരുമാനമെടുക്കും. സമസ്തയിൽ ഭിന്നതയില്ലെന്നും യുഡിഎഫിന്റെ വിജയ സാധ്യതകളെ ബാധിക്കില്ലെന്നും സലാം മീഡിയവൺ വോട്ടുപാതയിൽ പറഞ്ഞു.


TAGS :

Next Story