Quantcast

ആലത്തൂരില്‍ ക്ഷേത്രത്തിലെ കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു

പത്തു വയസുകാരനാണ് പൊള്ളലേറ്റത്

MediaOne Logo

Web Desk

  • Updated:

    2024-03-09 09:06:44.0

Published:

9 March 2024 12:13 PM IST

Alathur
X

പാലക്കാട്: ആലത്തൂര്‍ മേലാര്‍ക്കോട് കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു. പത്തു വയസുകാരനാണ് പൊള്ളലേറ്റത്. പുത്തന്‍ത്തറ മാരിയമ്മന്‍ കോവിലിലെ പൊങ്കല്‍ ആഘോഷ ചടങ്ങിനിടെ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

മുതിര്‍ന്ന ചിലര്‍ക്കൊപ്പം കനല്‍ ചാടികടക്കുന്നതിനിടെ കുട്ടി പാതിയില്‍ വീഴുകയായിരുന്നു. സാരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ പാലക്കാട് നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.



TAGS :

Next Story