കഞ്ചാവ് വില്പനക്കിടെ 11 മലയാളി വിദ്യാർഥികൾ മംഗളൂരുവിൽ അറസ്റ്റിൽ
ആദ്യത്ത് ശ്രീകാന്ത്, മുഹമ്മദ് അഫ്രിൻ, മുഹമ്മദ് സ്മാനിദ്, നിബിൻ കുര്യൻ, കെ.കെ മുഹമ്മദ്, മുഹമ്മദ് ഹനാൻ, മുഹമ്മദ് ഷാമിൽ, അരുൺ തോമസ്, സി.മുഹമ്മദ് നിഹാൽ, വി.മുഹമ്മദ് ജസീൽ, പി.സിദാൻ എന്നിവരാണ് അറസ്റ്റിലായത്

Representational Image
മംഗളൂരു: കഞ്ചാവ് വില്പനക്കിടെ 11 മലയാളി വിദ്യാർഥികൾ മംഗളൂരുവിൽ അറസ്റ്റിൽ. നഗരത്തിലെ കോളജിൽ രണ്ടാം വർഷ ബിബിഎ വിദ്യാർഥികളായ യുവാക്കളെയാണ് കഞ്ചാവ് വില്പനക്കിടെ സൗത്ത് പൊലീസ് സ്റ്റേഷൻ ക്രൈം ഡിറ്റക്ഷൻ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ആദ്യത്ത് ശ്രീകാന്ത്, മുഹമ്മദ് അഫ്രിൻ, മുഹമ്മദ് സ്മാനിദ്, നിബിൻ കുര്യൻ, കെ.കെ മുഹമ്മദ്, മുഹമ്മദ് ഹനാൻ, മുഹമ്മദ് ഷാമിൽ, അരുൺ തോമസ്, സി.മുഹമ്മദ് നിഹാൽ, വി.മുഹമ്മദ് ജസീൽ, പി.സിദാൻ എന്നിവരാണ് അറസ്റ്റിലായത്.
കേരളത്തിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർഥികൾ കഞ്ചാവ് വാണിജ്യാടിസ്ഥാനത്തിൽ വാങ്ങി അത്താവറിലെ കപ്രിഗുഡ്ഡെ പള്ളിക്ക് സമീപമുള്ള കിംഗ് കോർട്ട് അപ്പാർട്ട്മെന്റിലെ ജി ഒന്ന് നമ്പർ ഫ്ലാറ്റിൽ പൊതുജനങ്ങൾക്ക് വിൽക്കുക എന്ന ലക്ഷ്യത്തോടെ സൂക്ഷിച്ചതായി വിശ്വസനീയമായ വിവരം ലഭിച്ചതിനെ തുടർന്നാണ് സ്ക്വാഡിലെ ഹെഡ് പൊലീസ് കോൺസ്റ്റബിൾ പുത്തരം സിഎച്ച്, കോൺസ്റ്റബിൾ മല്ലിക് ജോൺ എന്നിവർ വെള്ളിയാഴ്ച രാത്രി 7.45 ഓടെ അറസ്റ്റ് ചെയ്തത്.
എൻഡിപിഎസ് ആക്ട് (ക്രൈം നമ്പർ 206/2025, സെക്ഷൻ 8(സി), 20(ബി)(ii) സി ഓഫ് എൻഡിപിഎസ് ആക്ട് 1985) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. റെയ്ഡിനിടെ ഏഴ് പാക്കറ്റുകളിൽ നിറച്ച ഏകദേശം 12 കിലോ 264 ഗ്രാം കഞ്ചാവും (2,45,280 രൂപ വിലവരും), 2,000 രൂപ വിലമതിക്കുന്ന രണ്ട് ഡിജിറ്റൽ അളവ് തൂക്ക മെഷീനുകളും മറ്റ് വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. പ്രതികളിൽ നിന്ന് ആകെ 3,52,280 രൂപയുടെ സ്വത്ത് (1,05,000 രൂപ പണമുൾപ്പെടെ) കണ്ടുകെട്ടി.
Adjust Story Font
16

