ലഹരിവിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്തില്ല; 122 കെഎസ്‍യു നേതാക്കൾക്ക് സസ്‌പെൻഷൻ
ലഹരി വിരുദ്ധ ക്യാമ്പയിനിൽ സഹകരിക്കാത്തവർ സംഘടനയിൽ ഉണ്ടാവില്ലെന്ന് നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം:ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുക്കാത്ത നേതാക്കൾക്കെതിരെ നടപടിയുമായി കെഎസ്‍യു.122 പേരെയാണ് നാല് ജില്ലകളിലായി സസ്പെൻ്റ് ചെയ്തത്. ക്യാമ്പയിനിന്‍റെ ഭാഗമായി നടത്തിയ ജാഥയിൽ പങ്കെടുക്കാത്തതിനെത്തുടർന്നാണ് നടപടി. ലഹരി വിരുദ്ധ ക്യാമ്പയിനിൽ സഹകരിക്കാത്തവർ സംഘടനയിൽ ഉണ്ടാവില്ലെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകി
കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ 30 വീതം പേരെയും കണ്ണൂരിൽ 17 പേരിെ വയനാട്ടിൽ 45 പേരെയുമാണ് സസ്പെൻഡ് ചെയ്തത്. മലപ്പുറത്തും നേതാക്കൾക്ക് എതിരെ ഇന്നോ നാളയോ നടപടി വരുമെന്ന് നേതൃത്വം അറിയിച്ചു.
Next Story
Adjust Story Font
16

