കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ പ്രചരിപ്പിച്ച 14 പേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ അധികവും ഐടി മേഖലയിലെ യുവാക്കള്‍
ഇതോടെ ഓപ്പറേഷന്‍ പി ഹണ്ടില്‍ അറസ്റ്റിലായവരുടെ എണ്ണം 300 ആയി
![കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ പ്രചരിപ്പിച്ച 14 പേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ അധികവും ഐടി മേഖലയിലെ യുവാക്കള്‍ കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ പ്രചരിപ്പിച്ച 14 പേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ അധികവും ഐടി മേഖലയിലെ യുവാക്കള്‍](https://www.mediaoneonline.com/h-upload/2022/04/04/1287213-vngjghjg.webp)
ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സൈബർ ഡോം സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 14 പേർ അറസ്റ്റിൽ . ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായവരിൽ അധികവും . ലാപ്ടോപും ഹാര്‍ഡ് ഡിസ്കുമടക്കം 267 ഉപകരണങ്ങളും പിടിച്ചെടുത്തു. സൈബര്‍ ഇടങ്ങളിലെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായാണ് ഓപ്പറേഷന്‍ പി ഹണ്ട് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ മുതല്‍ 448 ഇടങ്ങളിലാണ് പരിശോധന സംഘടിപ്പിച്ചത്.
കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ കാണുക, കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുക ഉള്‍പ്പെടെ 39 കേസുകളിലായി 14 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഭൂരിപക്ഷവും ഐ ടി മേഖലകളില്‍ ഉള്ളവരാണ്. ഫോണുകള്‍ നിരന്തരം ഫോര്‍മാറ്റ് ചെയ്തും ആപ്പുകളുടെ സഹായത്തോടെ സെര്‍വര്‍ ഐ ഡി മാറ്റിയുമാണ് ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പരിശോധനയില്‍ കുട്ടികളെ ഓണ്‍ലൈന്‍ ചാറ്റിങില്‍ എത്തിക്കുന്ന സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതായി സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എ ഡി ജി പി മനോജ് എബ്രഹാം അറിയിച്ചു. വിദേശ കുട്ടികളോടൊപ്പം നമ്മുടെ നാട്ടിലെ കുട്ടികളും ഇത്തരം കെണിയില്‍ വീഴുന്നുണ്ട്. ഈ വര്‍ഷം മാത്രം ഓപ്പറേഷന്‍ പി ഹണ്ടില്‍ 24 പേരാണ് അറസ്റ്റിലായത്. ഇതോടെ ഓപ്പറേഷന്‍ പി ഹണ്ടില്‍ അറസ്റ്റിലായവരുടെ എണ്ണം 300 ആയി.
Adjust Story Font
16