കരുവാരക്കുണ്ടിൽ കാണാതായ 14കാരി കൊല്ലപ്പെട്ട നിലയിൽ; ആൺ സുഹൃത്ത് കസ്റ്റഡിയിൽ
വാണിയമ്പലം തൊടിക്കപ്പാലം റെയിൽവേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ കാണാതായ 14കാരിയുടെ മൃതദേഹം കണ്ടെത്തി. വാണിയമ്പലം തൊടിക്കപ്പാലം റെയിൽവേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈംഗിക അതിക്രമം നടത്തിയതിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ആണ്‍ സുഹൃത്ത് പൊലീസിന് മൊഴി നല്‍കി.
ഇന്നലെ സ്കൂളിലേക്ക് ഇറങ്ങിയ കുട്ടി സ്കൂളിൽ എത്തിയിരുന്നില്ലെന്ന് സ്കൂളിലെ എസ്എംസി ചെയർമാൻ സജു പറഞ്ഞു. വൈകുന്നേരം ആറരയോടെ കുട്ടി രക്ഷിതാവിനെ വിളിച്ചിരുന്നതായും പിന്നീട് ടവർ ലൊക്കേഷൻ ഉപയോഗിച്ചാണ് കുട്ടിയെ കാണാതായ പ്രദേശം കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെയിൽവേ ട്രാക്കിലൂടെ നടന്നാണ് ഈ പ്രദേശത്ത് എത്തിയതെന്നും ട്രെയിൻ വന്നപ്പോൾ ട്രാക്കിന്റെ ഇരുഭാഗത്തേക്കും മാറിയതായും കസ്റ്റഡിയിലുള്ള സുഹൃത്ത് പൊലീസിനോട് നേരത്തെ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് കുട്ടിയെ കാണായതായത്.
Adjust Story Font
16

