Quantcast

കോഴിക്കോട് സ്വകാര്യ ബസ് ലോറിയിലിടിച്ച് 15ലേറെ പേർ‌ക്ക് പരിക്ക്

ഇടിയുടെ ആഘാതത്തിൽ ടിപ്പർ ലോറി നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2025-09-27 10:04:43.0

Published:

27 Sept 2025 3:31 PM IST

15 Men injured after Private Bus Collids to Tipper Lorry in Kozhikode
X

Photo | MediaOne

കോഴിക്കോട്: കോരപ്പുഴ പാലത്തിനു സമീപം സ്വകാര്യ ബസ് ലോറിയിലിടിച്ച് 15ലേറെ പേർ‌ക്ക് പരിക്ക്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. അമിതവേഗതയിലായിരുന്ന ബസ് നിയന്ത്രണം‌വിട്ട് ടിപ്പർ ലോറിയിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ടിപ്പർ ലോറി നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിഞ്ഞു. ടിപ്പറിലുണ്ടായിരുന്ന കരിങ്കൽ ബസിനകത്തേക്ക് തെറിച്ചും യാത്രക്കാർക്ക് പരിക്കേറ്റു. തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓംനി വാനിലും ഇടിച്ച ബസ് അടുത്തുള്ള വീടിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്.

പരിക്കേറ്റവരിൽ ബസ് ഡ്രൈവറടക്കം ആറ് പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് നിന്നും ഇരിട്ടിയിലേക്കുള്ള ഹോളിമാതാ ബസാണ് അപകടത്തിൽപ്പെട്ടത്.





TAGS :

Next Story