ഇസ്രായേലിൽ നിന്നും 18 മലയാളികൾ കൂടി ഇന്ത്യയിലെത്തി
ഇറാനിൽ നിന്ന് 18 മലയാളികളും തിരിച്ചെത്തിയിട്ടുണ്ട്

ന്യൂഡൽഹി: ഇറാൻ ഇസ്രായേൽ സംഘർഷ സാഹചര്യത്തിൽ ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്. ഇസ്രായേലിൽ നിന്ന് 18 മലയാളികൾ കൂടി ഇന്ത്യയിലെത്തി. ഇതോടെ ഇസ്രായേലിൽ നിന്ന് ഇന്ത്യയിലെത്തിയ മലയാളികളുടെ എണ്ണം 31 ആയി. 165 ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇറാനിൽ നിന്ന് ഇതുവരെ 18 മലയാളികളും തിരിച്ചെത്തിയിട്ടുണ്ട്. ഓപറേഷൻ സിന്ധു എന്ന പേരിലാണ് ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നുമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. ഇറാൻ വ്യോമപാത അടച്ചിട്ടും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി പരിമിതമായി പാത തുറന്നു കൊടുക്കുകയായിരുന്നു.
Next Story
Adjust Story Font
16

