Quantcast

ട്യൂഷന് പോവുകയായിരുന്ന പത്തുവയസുകാരിയെ പീഡിപ്പിച്ച 20കാരന്‍ അറസ്റ്റില്‍

പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലുള്ള മാറ്റം ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2021-12-18 02:02:24.0

Published:

18 Dec 2021 1:24 AM GMT

ട്യൂഷന് പോവുകയായിരുന്ന പത്തുവയസുകാരിയെ പീഡിപ്പിച്ച 20കാരന്‍ അറസ്റ്റില്‍
X

ഇടുക്കിയില്‍ പോക്സോ കേസുകളില്‍ പ്രതികളായ രണ്ട് പേർ അറസ്റ്റില്‍. നെടുങ്കണ്ടത്ത് പത്ത് വയസുകാരിയെ പീഡിപ്പിച്ച ഇരുപതുകാരനാണ് പിടിയിലായത്. ഇറുക്കുപാലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാളും പിടിയിലായി.

രണ്ട് കേസുകളിലെ പ്രതികളെയാണ് പൊലീസ് പിടികൂടിയത്. നെടുങ്കണ്ടത്ത് പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി കൂട്ടാർ സ്വദേശി നാസിസ് നൗഷാദാണ് അറസ്റ്റിലായ ഒരു പ്രതി. ഇയാള്‍ക്ക് 20 വയസ് മാത്രമാണ് പ്രായം. ട്യൂഷന് പോവുകയായിരുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയാരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലുള്ള മാറ്റം ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇളദേശം ഇറുക്കുപാലം സ്വദേശി മാട്ടേലാനിക്കല്‍ ഷാജിയെയും പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ ചൈല്‍ഡ് ലൈനിന്‍റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. രണ്ട് പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



TAGS :

Next Story