മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു
ബാഗ്ലൂര്‍ പെരിന്തല്‍മണ്ണ സൂപ്പര്‍ ഡീലക്സ് കെഎസ്ആര്‍ടിസി ബസും കണ്ണൂരിലേക്ക് പോവുകയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
മലപ്പുറം, പാണ്ടിക്കാട്ട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു . രണ്ട് പേരുടെ നില ഗുരുതരമാണ് . 14 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം.
ബാഗ്ലൂര്‍ പെരിന്തല്‍മണ്ണ സൂപ്പര്‍ ഡീലക്സ് കെഎസ്ആര്‍ടിസി ബസും കണ്ണൂരിലേക്ക് പോവുകയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബസിന്റെ മധ്യ ഭാഗത്തായാണ് ലോറി ഇടിച്ചത്. ലോറിയിലെ മൂന്നാമത്തയാള്‍ക്കും ബസിലുണ്ടായിരുന്ന ഒരാള്‍ക്കും പരിക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൈസുരീലേക്ക് പോകുകയായിരുന്ന ബസും കണ്ണൂരേക്ക് പോകുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍പെട്ടത്.
Adjust Story Font
16

