Quantcast

പത്തനംതിട്ടയില്‍ ബിജെപി വിട്ടവര്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം

MediaOne Logo

Alwyn K Jose

  • Published:

    28 Feb 2017 6:31 PM IST

പത്തനംതിട്ടയില്‍ ബിജെപി വിട്ടവര്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം
X

പത്തനംതിട്ടയില്‍ ബിജെപി വിട്ടവര്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം

പത്തനംതിട്ടയില്‍ ബിജിപി വിട്ട മുന്‍ സംസ്ഥാന സെക്രട്ടറി എജി ഉണ്ണികൃഷ്ണനും അന്‍പതോളം പ്രവര്‍ത്തകര്‍ക്കും സിപിഎം സ്വീകരണം നല്‍കി.

പത്തനംതിട്ടയില്‍ ബിജിപി വിട്ട മുന്‍ സംസ്ഥാന സെക്രട്ടറി എജി ഉണ്ണികൃഷ്ണനും അന്‍പതോളം പ്രവര്‍ത്തകര്‍ക്കും സിപിഎം സ്വീകരണം നല്‍കി. സ്വീകരണ പരിപാടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ബിജെപിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയും പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായിരുന്ന എജി ഉണ്ണികൃഷ്ണനും ഒപ്പം ബിജെപി വിട്ടെത്തിയ അന്‍പതോളം പ്രവര്‍ത്തകര്‍ക്കും വന്‍ സ്വീകരണമാണ് സിപിഎം ഒരുക്കിയത്. സംസ്ഥാനത്തെ ആര്‍എസ്എസിന്റെ അടിത്തറ ഇളകിയെന്നും അതിനാലാണ് സിപിഎമ്മിനെ ഹിന്ദുവിരുദ്ധ പാര്‍ട്ടിയായി ചിത്രീകരിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും കൊടിയേരി പറഞ്ഞു. നേതൃത്വവുമായുള്ള കടുത്ത ഭിന്നതയെത്തുടര്‍ന്ന് എജി ഉണ്ണികൃഷ്ണന്‍ നേരത്തെ തന്നെ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് സിപിഎമ്മുമായി അടുത്ത ഉണ്ണിക്കൃഷ്ണന്‍ സ്വാതന്ത്യ ദിനത്തില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച യുവസാഗരം പരിപാടിയിലും പങ്കെടുത്തിരുന്നു. ഇതോടെയാണ് വന്‍ സ്വീകരണ പരിപാടിയൊരുക്കി കരുത്ത് തെളിയിക്കാന്‍ സിപിഎം തീരുമാനിച്ചത്. പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വം പോലുമില്ലാത്ത കുമ്മനം രാജശേഖരനാണ് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചതെന്ന് എജി ഉണ്ണികൃഷ്ണന്‍ പരിഹസിച്ചു.

TAGS :

Next Story