പരവൂര്‍ ദുരന്തം: മൂന്ന് പേരെ കൂടി ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

പരവൂര്‍ ദുരന്തം: മൂന്ന് പേരെ കൂടി ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തു
വെടിക്കെട്ട് കരാറുകാരന്‍ വര്‍ക്കല കൃഷ്ണന്‍കുട്ടിയുടെ തൊഴിലാളികളെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്
പരവൂര്‍ ദുരന്തത്തില്‍ മൂന്ന് പേരെ കൂടി ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. വെടിക്കെട്ട് കരാറുകാരന്‍ വര്‍ക്കല കൃഷ്ണന്‍കുട്ടിയുടെ തൊഴിലാളികളെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവരെ ആശ്രാമം ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. വെടിക്കെട്ടിന് തീ കൊടുത്ത തൊഴിലാളികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നേരത്തെ അറസ്റ്റിലായ കമ്പക്കാരന്‍ കൊച്ചുമണി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്. കരാറുകാരന്‍ കൃഷ്ണന്‍കുട്ടി, ക്ഷേത്ര ഭാരവാഹി പ്രേംലാല്‍ എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Next Story
Adjust Story Font
16

