Quantcast

മുറിവേറ്റ കണ്ണുമായി ദേവാനന്ദ് മമ്മൂട്ടിയെ കാണാനെത്തി

MediaOne Logo

admin

  • Published:

    18 May 2017 6:04 PM IST

മുറിവേറ്റ കണ്ണുമായി ദേവാനന്ദ് മമ്മൂട്ടിയെ കാണാനെത്തി
X

മുറിവേറ്റ കണ്ണുമായി ദേവാനന്ദ് മമ്മൂട്ടിയെ കാണാനെത്തി

മൂന്നര വയസ്സുകാരന്‍ ദേവാനന്ദ് നാളെ ആദ്യമായി അങ്കണവാണിയുടെ പടി ചവിട്ടുകയാണ്. ജീവിതതത്തിലേക്ക് തിരിച്ചെത്താന്‍ സഹായിച്ച നല്ല മനസ്സിന് നന്ദിയും സമ്മാനങ്ങളുമായാണ് അവന്‍ കുടുംബസമേതം എത്തിയത്.

നടന്‍ മമ്മൂട്ടിക്ക് നോമ്പു തുറക്കാന്‍ പലഹാരങ്ങളുമായി കൊച്ചു ദേവാനന്ദ് എത്തി. തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ദേവാനന്ദന് ചികിത്സാ സഹായം നല്‍കിയ മമ്മൂട്ടിക്ക് നന്ദി അറിയിക്കാനാണ് ദേവാനന്ദ് എത്തിയത്. കൊച്ചുദേവാനന്ദിന് മമ്മൂട്ടിയും സമ്മാനങ്ങള്‍ കരുതി വെച്ചിരുന്നു.

മൂന്നര വയസ്സുകാരന്‍ ദേവാനന്ദ് നാളെ ആദ്യമായി അങ്കണവാണിയുടെ പടി ചവിട്ടുകയാണ്. ജീവിതതത്തിലേക്ക് തിരിച്ചെത്താന്‍ സഹായിച്ച നല്ല മനസ്സിന് നന്ദിയും സമ്മാനങ്ങളുമായാണ് അവന്‍ കുടുംബസമേതം എത്തിയത്.

കഴിഞ്ഞ സെപ്തംബര്‍ ആറിന് കോതമംഗലം സ്വദേശികളായ രവീന്ദ്രന്‍ - അമ്പിളി ദമ്പതികളുടെ മകനായ ദേവാനന്ദിനെ വീട്ടുമുറ്റത്ത് വെച്ചണ് തെരുവുനായ കടിച്ചുകീറിയത്. മുഖത്തും ശരീരമാസകലവും ഗുരുതരമായി പരിക്കേറ്റ ദേവാനന്ദിന് അന്ന് സര്‍ക്കാര്‍ സഹായവും നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ചികിത്സയ്ക്ക് അത് തികയാതെ വന്നപ്പോഴാണ് മ്മൂട്ടിയുടെ നിയന്ത്രണത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍‍ ദേവാനന്ദിന്റെ മുഴുവന്‍ ചികിത്സാ ചെലവും ഏറ്റെടുത്തത്. കോട്ടയം സിഎം എസ് കോളേജിലെ തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയുടെ ചിത്രീകരണസ്ഥലത്താണ് മമ്മൂട്ടിക്ക് നോമ്പുതുറക്കാന്‍ സ്നേഹസമ്മാനവുമയി ദേവാനന്ദ് എത്തിയത്. അങ്കണവാടിയില്‍ പോകാനൊരുങ്ങുന്ന ദേവാനന്ദിന് സമ്മാനമായി പുത്തന്‍ ബാഗും കുടയും പഠനോപകരണങ്ങളും മമ്മൂട്ടിയും കരുതിവെച്ചിരുന്നു. മുറിവുണങ്ങിയ മുഖത്ത് പുഞ്ചിരിയുമായി അവന്‍ അത് ഏറ്റുവാങ്ങി.

TAGS :

Next Story