2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയെ സജ്ജമാക്കുന്നതിന് മിഷന്‍ 2019 ആയി എന്‍ഡിഎ

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയെ സജ്ജമാക്കുന്നതിന് മിഷന്‍ 2019 ആയി എന്‍ഡിഎ
ലോകസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോട് കൂടി പാര്‍ട്ടിയെയും മുന്നണിയെയും കേരളത്തില്‍ രണ്ടാംകക്ഷിയാക്കി മാറ്റലാണ് കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയെ സജ്ജമാക്കുന്നതിന് മിഷന്‍ 2019 എന്ന പേരില്‍ പദ്ധതികള് ആവിഷ്കരിക്കാന്‍ എന്‍ ഡി എ തീരുമാനം. മതന്യൂനപക്ഷങ്ങളെയും പിന്നോക്ക വിഭാഗത്തെയും ഒപ്പം നിര്‍ത്തുന്നതിന് കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കും. ബി ജെ പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷായുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന് എന്‍ ഡി എ യോഗത്തിലാണ് തീരുമാനം.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതോടൊപ്പം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുളള തന്ത്രങ്ങള്‍ മെനയുന്നതിനു കൂടിയാണ് ബി ജെ പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ കേരളത്തിലെത്തിയത്. ലോകസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോട് കൂടി പാര്‍ട്ടിയെയും മുന്നണിയെയും കേരളത്തില്‍ രണ്ടാംകക്ഷിയാക്കി മാറ്റലാണ് കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം. ഇതിനായി മിഷന്‍ 2019 എന്ന പേരില്‍ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ എന്‍ ഡി എ യോഗത്തില്‍ ധാരണയായി. മതന്യൂനപക്ഷങ്ങളെയും പിന്നോക്ക വിഭാഗത്തെയും ദലിതുകളെയും ഒപ്പം നിര്‍ത്തുന്നതിന് കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കും. പ്രസ്തുത മേഖലകളില്‍ പ്രവര്‍ത്തനം സജീവമാക്കാനും യോഗം തീരുമാനിച്ചു. ഭാവി പരിപാടികള്‍ക്ക് ബി ജെ പി സംസ്ഥാന സമിതി യോഗവും രൂപം നല്‍കും. നേതൃയോഗങ്ങള്‍ക്ക് ശേഷം ശിവഗിരി മഠം സന്ദര്‍ശിക്കുന്ന അമിത് ഷാ സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തും. എസ് എന്‍ ഡി പിയും ശിവഗിരി മഠവും തമ്മിലുളള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗം കൂടിയായാണ് അമിത്ഷാ മഠം സന്ദര്‍ശിക്കുന്നത്. തിരുവനന്തപുരത്ത് സംഘടിപ്പിച്ചിട്ടുളള ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ സമ്മേളനത്തിലും അമിത്ഷാ പങ്കെടുക്കും.
Adjust Story Font
16

