Quantcast

ഗള്‍ഫ് ഒഴികെയുള്ള വിദേശരാജ്യങ്ങളിലെ മലയാളികള്‍ക്ക് നാടിനോട് പുച്ഛമാണെന്ന് പിണറായി

MediaOne Logo

Alwyn K Jose

  • Published:

    29 May 2017 8:29 AM IST

ഗള്‍ഫ് ഒഴികെയുള്ള വിദേശരാജ്യങ്ങളിലെ മലയാളികള്‍ക്ക് നാടിനോട് പുച്ഛമാണെന്ന് പിണറായി
X

ഗള്‍ഫ് ഒഴികെയുള്ള വിദേശരാജ്യങ്ങളിലെ മലയാളികള്‍ക്ക് നാടിനോട് പുച്ഛമാണെന്ന് പിണറായി

ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് നാട്ടിലുള്ളവരെക്കാള്‍ കേരളത്തോട് സ്നേഹമുണ്ടെന്നും പിണറായി പറഞ്ഞു.

ഗള്‍ഫ് ഒഴികയുള്ള വിദേശ രാജ്യങ്ങളിലെ മലയാളികള്‍ക്ക് നാടിനോട് പുച്ഛമാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് നാട്ടിലുള്ളവരെക്കാള്‍ കേരളത്തോട് സ്നേഹമുണ്ടെന്നും പിണറായി പറഞ്ഞു. ബഹ്റൈന്‍ കേരളാ സൌഹൃദ സംഗമവേദിയിലാണ് മുഖ്യമന്ത്രി നിലപാട് തുറന്ന് പറഞ്ഞത്. ബഹ്റൈന്‍ ക്രൌണ്‍ പ്രിന്‍സ് കോര്‍ട്ട് പ്രസിഡന്റ് ഖലീഫാബിന്‍ ദൈജ് അല്‍ ഖലീഫ ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തില്‍ നിന്ന് ബഹ്റൈനിലേക്ക് പോയി തിരികെ വന്നവരും, നിലവില്‍ ബഹ്റൈനില്‍ ജോലി ചെയ്യുന്നവരും ചേര്‍ന്ന് നടത്തിയ സൌഹൃദ സംഗമമായിരുന്നു വേദി. ഗള്‍ഫ് മലയാളികള്‍ നാടിന് ചെയ്ത സേവനങ്ങള്‍ എണ്ണിപ്പറഞ്ഞതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് പ്രവാസികള്‍ക്കായി പ്രത്യേക പദ്ധതികള്‍ കേരളത്തില്‍ ആരംഭിക്കുമെന്ന ഉറപ്പും മുഖ്യമന്ത്രി നല്‍കി. ബഹ്റൈന്‍ ക്രൌണ്‍ പ്രിന്‍സ് കോര്‍ട്ട് പ്രസിഡന്റ് ഖലീഫാബിന്‍ ദൈജ് അല്‍ ഖലീഫ മുഖ്യാതിഥിയായിരുന്നു. ജനപ്രതിനിധികളും, സാംസ്ക്കാരിക പ്രമുഖരും, വ്യവസായികളും പങ്കെടുത്ത ചടങ്ങില്‍ നിര്‍ധനരായ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനായുള്ള ധനസഹായം നല്‍കി.

TAGS :

Next Story