Quantcast

സര്‍ക്കാര്‍ ഭൂമി സ്വകാര്യ കോളേജിന് നല്‍കാനുള്ള നീക്കം വിവാദമാകുന്നു

MediaOne Logo

Khasida

  • Published:

    30 May 2017 1:32 PM IST

സര്‍ക്കാര്‍ ഭൂമി സ്വകാര്യ കോളേജിന് നല്‍കാനുള്ള നീക്കം വിവാദമാകുന്നു
X

സര്‍ക്കാര്‍ ഭൂമി സ്വകാര്യ കോളേജിന് നല്‍കാനുള്ള നീക്കം വിവാദമാകുന്നു

മെട്രോ നിര്‍മാണത്തിനായി ഏറ്റെടുത്ത സര്‍ക്കാരിന്റെ തന്നെ ഭൂമിക്ക് പകരമായി പാട്ടക്കാരന് സൌജന്യമായി സര്‍ക്കാര്‍ ഭൂമി

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കോളേജിന് സൌജന്യമായി നല്‍കാനുള്ള തീരുമാനം വിവാദമാകുന്നു. ജിസിഡിഎയുടേത് ഉള്‍പ്പെടെ88സെന്‍റ് സ്ഥലമാണ് സെന്‍റ് ആല്‍ബര്‍ട്ട്സ് കോളേജിന് നല്‍കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിനെതിരെ മുന്‍ ജിസിഡിഎ ചെയര്‍മാനടക്കം മന്ത്രിക്ക് പരാതി നല്‍കി.

സെന്‍റ് ആല്‍ബര്‍ട്ട്സ് കോളേജ് കൈവശം വെച്ചിരുന്ന ഭൂമി മെട്രോ നിര്‍മാണത്തിന് വിട്ടുകൊടുത്തതിന്റെ പകരം എന്ന നിലയിലാണ് 88 സെന്‍റ് സ്ഥലം വിട്ട് നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കോളേജ് വിട്ടുനല്‍കിയത് സര്‍ക്കാരില്‍ നിന്ന് പാട്ടത്തിനെടുത്ത ഭൂമിയാണെന്ന വസ്തുത കണക്കിലെടുക്കാതെയാണ് ഇത്. മാത്രവുമല്ല പാട്ടകുടിശിക ഇനത്തില്‍ സര്‍ക്കാരിന് നല്‍കാനുള്ള ഒരു കോടി എണ്‍പത്തൊന്ന് ലക്ഷം രൂപ എഴുതിതള്ളാനും സര്‍ക്കാര്‍ ഉത്തരവിട്ടു. മെട്രോ നിര്‍മാണത്തിനായി ഏറ്റെടുത്ത സര്‍ക്കാരിന്റെ തന്നെ ഭൂമിക്ക് പകരമായി സര്‍ക്കാര്‍ പാട്ടക്കാരന് സൌജന്യമായി ഭൂമി നല്‍കുകയായിരുന്നെന്ന് ചുരുക്കം. ജിസിഡിഎയുടെ 74 സെന്‍റ് സ്ഥലവും 4 സെന്‍റ് സര്‍ക്കാര്‍ പുറമ്പോക്കുമാണ് കോളേജിന് നല്‍കുന്നത്.

സ്ഥലം അളന്ന് തിട്ടപ്പെടുത്താനും കഴിഞ്ഞ ഡിസംബറിലും ഫെബ്രുവരിയിലുമായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവുകളിലുണ്ട്. നടപടി അടിയന്തരമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ജിസിഡിഎ ചെയര്‍മാന്‍ കെ ബാലചന്ദ്രനും മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

TAGS :

Next Story