Quantcast

ആളുകളെ കാണാതായ സംഭവം: യാഥാര്‍ഥ്യം കണ്ടെത്താനുള്ള അന്വേഷണം നടക്കണമെന്ന് ചെന്നിത്തലയും ആന്റണിയും

MediaOne Logo

Khasida

  • Published:

    24 July 2017 10:04 AM GMT

ആളുകളെ കാണാതായ സംഭവം: യാഥാര്‍ഥ്യം കണ്ടെത്താനുള്ള അന്വേഷണം നടക്കണമെന്ന് ചെന്നിത്തലയും ആന്റണിയും
X

ആളുകളെ കാണാതായ സംഭവം: യാഥാര്‍ഥ്യം കണ്ടെത്താനുള്ള അന്വേഷണം നടക്കണമെന്ന് ചെന്നിത്തലയും ആന്റണിയും

കാണാതായവര്‍ക്കെല്ലാം ഐഎസ് ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്താതെ ഉറപ്പിക്കാനാവില്ല.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ ആളുകളെ കാണാതായ സംഭവത്തില്‍ ഗൌരവതരമായ അന്വേഷണം നടക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാണാതായവര്‍ക്കെല്ലാം ഐഎസ് ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്താതെ ഉറപ്പിക്കാനാവില്ല. ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിയുടെ സഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായ ആളുകള്‍ ഐഎസില്‍ ചേര്‍ന്നുവെന്ന വാര്‍ത്തയുടെ യാഥാര്‍ഥ്യം കണ്ടെത്താനുള്ള അന്വേഷണം നടക്കണമെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്‍റണി. സംഭവത്തിന്റെ നിജസ്ഥിതി എത്രയും വേഗം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story