Quantcast

കുഞ്ഞാലിക്കുട്ടിയുടെ സെല്‍ഫി പ്രചരണം

MediaOne Logo

admin

  • Published:

    23 Nov 2017 12:14 AM IST

കുഞ്ഞാലിക്കുട്ടിയുടെ സെല്‍ഫി പ്രചരണം
X

കുഞ്ഞാലിക്കുട്ടിയുടെ സെല്‍ഫി പ്രചരണം

സെല്‍ഫി നല്ല തെരഞ്ഞെടുപ്പ് പ്രചരണ ആയുധമാണെന്ന് കുഞ്ഞാലികുട്ടിതന്നെ പറയുന്നു.

സെല്‍ഫിയും തെരഞ്ഞെടുപ്പും തമ്മില്‍ എന്ത് ബന്ധം. സെല്‍ഫിയെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നതെങ്ങനെ. വേങ്ങര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലികുട്ടിയുടെ പ്രചരണത്തിന്റെ പ്രധാനമാര്‍ഗ്ഗം സെല്‍ഫിയാണ്.

വേങ്ങര എംഎല്‍എ ആണെങ്കിലും സംസ്ഥാന മന്ത്രിയും യുഡിഎഫിലെ മുതിര്‍ന്ന നേതാവുമാണ് കുഞ്ഞാലികുട്ടി. അതുകൊണ്ടുതന്നെ കുഞ്ഞാലികുട്ടിയെ അടുത്തുകിട്ടുമ്പോള്‍ സെല്‍ഫി എടുക്കുന്ന തിരക്കിലാണ് വേങ്ങരകാര്‍. സെല്‍ഫി നല്ല തെരഞ്ഞെടുപ്പ് പ്രചരണ ആയുധമാണെന്ന് കുഞ്ഞാലികുട്ടിതന്നെ പറയുന്നു.

സെല്‍ഫി എടുക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മിഡിയവഴി പ്രചരിക്കും. കൂടാതെ സെല്‍ഫി എടുക്കുന്നവരുടെ ഹൃദയത്തില്‍കൂടി കുഞ്ഞാലികുട്ടിയുടെ പടം പതിയുമെന്ന് അദ്ദേഹംതന്നെ പറയുന്നു. ഓരോ സെല്‍ഫിയും വോട്ടായിമാറുമെന്ന തിരിച്ചറിവ് തന്നെയാണ് തെരഞ്ഞെടുപ്പ് തിരക്കിനിടയിലും സെല്‍ഫിക്കായി എത്രസമയം നിന്നുകൊടുക്കുന്നതിനു കാരണം. കുറച്ച് ദിവസങ്ങള്‍ മാത്രമാണ് കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ പ്രചരണത്തിനിറങ്ങുക. സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലെ പ്രചരണത്തിന് പോകും മുമ്പ് മണ്ഡലത്തിലെ യുവാക്കളുടെ ഫോണുകളിലെല്ലാം കുഞ്ഞാലിക്കുട്ടി ഇടംപിടിച്ചു കഴിഞ്ഞു.

TAGS :

Next Story