Quantcast

മന്ത്രിസ്ഥാനം കിട്ടിയില്ല; സിപിഐയില്‍ പൊട്ടിത്തെറി

MediaOne Logo

admin

  • Published:

    30 Nov 2017 4:18 AM IST

മന്ത്രിസ്ഥാനം കിട്ടിയില്ല; സിപിഐയില്‍ പൊട്ടിത്തെറി
X

മന്ത്രിസ്ഥാനം കിട്ടിയില്ല; സിപിഐയില്‍ പൊട്ടിത്തെറി

സിപിഐ മന്ത്രിമാരെ തീരുമാനിച്ചതിന്‍റെ മാനദണ്ഡം തീരുമാനിച്ചവരുടെ ബോധത്തിന് വിടുന്നു

മന്ത്രിസ്ഥാനത്തെച്ചൊല്ലി സിപിഐയില്‍ പൊട്ടിത്തെറി. അതൃപ്തി പരസ്യമായി രേഖപ്പെടുത്തി മുന്‍ മന്ത്രി സി ദിവാകരന്‍ രംഗത്തെത്തി. പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് മുല്ലക്കര രത്നാകരന്‍ സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

മുന്‍ മന്ത്രിമാരായ സി ദിവാകരന്‍, മുല്ലക്കര രത്നാകരന്‍ എന്നിവരെ മന്ത്രി പട്ടികയില്‍ നിന്നും ഒഴിവാക്കിയതാണ് സിപിഐയില്‍ പൊട്ടിത്തെറിക്ക് ഇടയാക്കിയത്. പാര്‍ട്ടി തീരുമാനത്തിനെതിരെ സി ദിവാകരന്‍ പരസ്യമായി രംഗത്തെത്തി. മന്ത്രിമാരെ തീരുമാനിച്ചതിന്റെ മാനദണ്ഡം അത് തീരുമാനിച്ചവരുടെ ബോധത്തിന് വിടുന്നുവെന്നായിരുന്നു സി ദിവാകരന്റെ പ്രതികരണം.

പരിചയ സമ്പന്നരെ ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ നിന്ന് മുല്ലക്കര രത്നാകരന്‍ വിട്ടുനിന്നു. യോഗത്തില്‍ പ്രതിഷേധം അറിയിച്ച മുല്ലക്കര അതൃപ്തി പരസ്യമാക്കിയില്ല. പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ സംഭവിച്ച വീഴ്ചകളിലെ വിമര്‍ശമാണ് താന്‍ യോഗത്തില്‍ പറഞ്ഞതെന്നായിരുന്നു മുല്ലക്കരയുടെ പ്രതികരണം. സിപിഐയിലെ വിഭാഗീയതയാണ് ഇതോടെ മറനീക്കി പുറത്തുവന്നത്.

TAGS :

Next Story