Quantcast

കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി

MediaOne Logo

Damodaran

  • Published:

    14 Jan 2018 5:12 AM GMT

കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി
X

കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി

പെന്‍ഷന്‍ തുകയില്‍ കെ എസ് ആര്‍ ടി സി വിഹിതമായ 27.5 കോടി കണ്ടെത്താന്‍ കഴിയാത്തതിനാലാണ് വിതരണം അവതാളത്തിലായത്

കെഎസ്ആര്‍ടിസി യില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി. പെന്‍ഷന്‍ തുകയില്‍ തങ്ങളുടെ വിഹിതം കെ എസ് ആര്‍ ടി സിക്ക് കണ്ടെത്താന്‍ കഴിയാത്തതിനാലാണ് പെന്‍ഷന്‍ വിതരണം അവതാളത്തിലായത്. എല്‍ ഡി എഫ് സര്‍ക്കാര്‍ വന്ന ശേഷം ഇത് രണ്ടാം തവണയാണ് പെന്‍ഷന്‍ മുടങ്ങുന്നത്.

എല്ലാ മാസവും പതിനഞ്ചാം തീയതിക്കുള്ളില്‍ പെന്‍ഷന്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. മാസം പകുതി പിന്നിട്ടിട്ടും കെ എസ് ആര്‍ടിസി വിഹിതമായ 27.5 കോടി രൂപ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കൊച്ചിയിലെ സഹകരണ ബാങ്കില്‍ നിന്ന് പണം ലഭ്യമാകാത്തതിനെത്തുടര്‍ന്ന് കെ ടി ഡി എഫ് സിയില്‍ നിന്ന് താത്കാലികമായി പണം കണ്ടെത്താനാണ് ശ്രമം. നാളെ ബോര്‍ഡ് യോഗം ചേര്‍ന്നാല്‍ മാത്രമേ ഈ പണം ലഭ്യമാക്കുന്ന കാര്യത്തില്‍ തീരുമാനമാവുകയുള്ളൂ. ഇതോടെ ഇന്നും പെന്‍ഷന്‍ തുക കൊടുക്കാനാകില്ലെന്നുറപ്പായി.

നാളെ വൈകുന്നേരത്തോടെയെങ്കിലും പണം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. കെ എസ് ആര്‍ ടി സി അവരുടെ വിഹിതം നിക്ഷേപിച്ചാല്‍ മാത്രമേ തങ്ങളുടെ വിഹിതമായ 27.5 കോടി രൂപ സര്‍ക്കാറും നല്‍കുകയുള്ളൂ. 20 കോടി രൂപയായിരുന്ന സര്‍ക്കാര്‍ വിഹിതം ഈ മാസമാണ് 27.5 കോടിയായി വര്‍ധിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ പെന്‍ഷന്‍ തുക മുഴുവന്‍ സര്‍ക്കാര്‍ വഹിക്കണമെന്ന് കെ എസ് ആര്‍ ടി സി ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ നിരസിച്ചു.

TAGS :

Next Story