Quantcast

അതീവ സുരക്ഷയില്‍ തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നടത്തുമെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ്

MediaOne Logo

admin

  • Published:

    2 April 2018 12:07 PM IST

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കും. ശബ്ദം കുറക്കുന്ന കാര്യവും പരിഗണിക്കും...

അതീവ സുരക്ഷയില്‍ തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നടത്തുമെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫസര്‍ എം മാധവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കും. ശബ്ദം കുറക്കുന്ന കാര്യവും പരിഗണിക്കും. കൊല്ലം പരവൂര്‍ സംഭവം മുതലാക്കി ചിലര്‍ വെടിക്കെട്ടിന് സമ്പൂര്‍ണ നിരോധനത്തിന് ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 17 നാണ് തൃശ്ശൂര്‍ പൂരം.

TAGS :

Next Story