Quantcast

കൂടുതല്‍ വിശദീകരണം വേണ്ട; ജയരാജനോട് മുഖ്യമന്ത്രി

MediaOne Logo

Alwyn

  • Published:

    17 April 2018 6:43 AM GMT

കൂടുതല്‍ വിശദീകരണം വേണ്ട; ജയരാജനോട് മുഖ്യമന്ത്രി
X

കൂടുതല്‍ വിശദീകരണം വേണ്ട; ജയരാജനോട് മുഖ്യമന്ത്രി

ബന്ധു നിയമനം അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം

ഇപി ജയരാജന്റെ ബന്ധുക്കളെ നിയമിച്ചതുള്‍പ്പെടെ ഉയര്‍ന്ന ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രടറിയോട് മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. നിയമന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിയമനങ്ങളിലെ സ്വജനപക്ഷാതം തടയുന്ന നിയമനിര്‍മാണം നടത്താനും മന്ത്രിസഭ തീരുമാനിച്ചു. നിയമനങ്ങളെക്കുറിച്ച് മന്ത്രിസഭായോഗത്തില്‍ വിശദീകരിക്കാനുള്ള മന്ത്രി ഇപി ജയരാജന്റെ നീക്കത്തെ മുഖ്യമന്ത്രി തടഞ്ഞു.

ബന്ധുനിയമനങ്ങള്‍ സ്വജനപക്ഷപാതമെന്ന വിലയിരുത്തലിലേക്ക് മന്ത്രിസഭയും എത്തി എന്ന സൂചന നല്‍കുന്നതാണ് മന്ത്രിസഭാ തീരുമാനങ്ങള്‍. നിയമനങ്ങളിലെ സ്വജനപക്ഷപാതം തടയുന്ന രീതിയില്‍ സമഗ്ര നിയമനിര്‍മാണം നടത്താനാണ് ഇപി ജയരാജന്‍ കൂടി പങ്കെടുത്ത മന്ത്രിസഭായോഗം തീരുമാനിച്ചത്. മന്ത്രിമാരുടെ ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റു നിയമിക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിബന്ധന ഇതില്‍ ഉള്‍പ്പെടുത്തി. ഡെപ്യൂട്ടേഷന്‍ നിയമനം ഉള്‍പ്പെടയുള്ളവക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കും. പൊതുമേഖലാ സ്ഥാപനങ്ങളില്‍ എംഡി ജനറല്‍ മാനേജര്‍ നിയമനങ്ങള്‍ ദേശീയ തലത്തിലുള്ള സാങ്കേതിക വിദഗ്ദര്‍ അടങ്ങിയ സമിതിയുടെ പരിശോധനക്ക് ശേഷമായിരിക്കും നടത്തുകയെന്നും മന്ത്രിസഭ തീരുമാനിച്ചു. ഈ നിബന്ധനകള്‍ ഉള്‍പ്പെടെ നിയമം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. പൊതുമേഖലാ സ്ഥാപന മേധാവികളുടെ നിയമനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്ന ആക്ഷേപങ്ങള്‍ അന്വേഷിക്കാനും ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് ഏതാനം ദിവസങ്ങള്‍ക്കകം സമര്‍പ്പിക്കുമെന്നാണ് സൂചന. ബന്ധുനിയമനവിവാദം സംബന്ധിച്ച തന്റെ നിലപാട് വിശദീകരിക്കാന്‍ മന്ത്രി ഇ പി ജയരാജന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി അനുവദിച്ചില്ല.

TAGS :

Next Story