Quantcast

മലബാറിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് വിലപിക്കേണ്ട സ്ഥിതി ഇപ്പോഴുമുണ്ടെന്ന് പിണറായി

MediaOne Logo

admin

  • Published:

    22 April 2018 10:23 PM IST

മലബാറിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് വിലപിക്കേണ്ട സ്ഥിതി ഇപ്പോഴുമുണ്ടെന്ന് പിണറായി
X

മലബാറിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് വിലപിക്കേണ്ട സ്ഥിതി ഇപ്പോഴുമുണ്ടെന്ന് പിണറായി

സാമൂഹ്യനീതി ജനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല പ്രദേശങ്ങളുടെ കാര്യത്തിലും എല്‍ഡിഎഫ് സര്‍ക്കാര്‍ പാലിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

മലബാറിന്‍റെ പിന്നാക്കാവസ്ഥയെക്കുറിച്ച് വിലപിക്കേണ്ട സ്ഥിതി ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേകമായ ശ്രമങ്ങള്‍ തന്റെ സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യനീതി ജനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല പ്രദേശങ്ങളുടെ കാര്യത്തിലും എല്‍ഡിഎഫ് സര്‍ക്കാര്‍ പാലിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ തകര്‍ച്ച മലബാറിന്റെ പിന്നാക്കാവസ്ഥയുമായി ചേര്‍ത്തുവായിക്കണ്ടതുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. ‌

ഇടതുപക്ഷം പ്രതിപക്ഷത്തായിരിക്കെ മലബാറിന്റെ പിന്നാക്കാവസ്ഥ പ്രത്യേക പ്രശ്നമായി ഉന്നയിച്ച ചില സംഘടനകളുടെ നിലപാടിനോട് അതിരൂക്ഷമായി പിണറായി വിജയന്‍ പ്രതികരിച്ചത് വലിയ ചര്‍ച്ചയായിരുന്നു.

TAGS :

Next Story