സര്‍ക്കാരിനെ വിവാദങ്ങളിലെത്തിച്ച ആഭ്യന്തരവകുപ്പ്

സര്‍ക്കാരിനെ വിവാദങ്ങളിലെത്തിച്ച ആഭ്യന്തരവകുപ്പ്
ജിഷാ വധക്കേസിലെ പ്രതിയെ പിടിക്കാനായതാണ് എടുത്ത് പറയാവുന്ന നേട്ടം. കണ്ണൂരിലെ പാര്‍ട്ടിനേതൃത്വം പോലീസിനെതിരെ പരസ്യപ്രതിഷേധത്തിലേക്ക് വന്നത് സര്‍ക്കാരിന് നാണക്കേടായി.
സംസ്ഥാന സര്‍ക്കാരിനെ വിവാദങ്ങളിലേക്ക് തള്ളിയിട്ടതില്‍ ഏറ്റവും അധികം പങ്ക് വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പാണ്. ജിഷാ വധക്കേസിലെ പ്രതിയെ പിടിക്കാനായതാണ് എടുത്ത് പറയാവുന്ന നേട്ടം. കണ്ണൂരിലെ പാര്‍ട്ടിനേതൃത്വം പോലീസിനെതിരെ പരസ്യപ്രതിഷേധത്തിലേക്ക് വന്നത് സര്‍ക്കാരിന് നാണക്കേടായി. രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതും തലവേദനയാണ്.
സര്‍ക്കാരിന്റെ ആദ്യ വെല്ലുവിളി ജിഷ വധക്കേസിലെ പ്രതിയെ പിടികൂടുകയെന്നതായിരുന്നു. അതില്‍ വിജയിച്ചതോടെ ആഭ്യന്തര വകുപ്പിന് അഭിനന്ദനങ്ങള്‍ ഏറെ കിട്ടി. പിന്നാലെ ഉണ്ടായ സംഭവങ്ങളിലൊക്കെ സര്‍ക്കാരിന് തലവേദനയായിരുന്നു ആഭ്യന്തര വകുപ്പ്. കൊല്ലത്ത് വാഹനപരിശോധനക്കിടെ ബൈക്ക് യാത്രക്കാരന്റെ തല തല്ലിപ്പൊട്ടിച്ചു. മാധ്യമഅഭിഭാഷക തര്‍ക്കത്തില്‍ പോലീസ് പഴി കേട്ടത് ചെറുതൊന്നുമല്ല. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ സ്‌റ്റേഷനില്‍ തടഞ്ഞ് വെച്ചത് വന്‍ വിവാദമായി.
ഏറ്റവും അവസാനം പത്തനംതിട്ടയില്‍ കസ്റ്റഡിയിലെടുത്ത അമ്മക്കരുകിലേക്ക് നീങ്ങിയ കുട്ടിയെ സിഐ തടഞ്ഞത് പൊല്ലാപ്പിലെത്തി. പോലീസ് സംഘടിപ്പിച്ച കൊക്കൂണ്‍ സെമിനാറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് വലിയ നാണക്കേട് ഉണ്ടാക്കിയത്. രാഷ്ട്രീയ കൊലപാതകങ്ങളുടെയും, ആക്രമണങ്ങളുടേയും എണ്ണം പെരുകി. കണ്ണൂരില്‍ നിന്ന് തന്നെ പോലീസ് സേനക്കെതിരെ പരസ്യ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.
സംസ്ഥാന പോലീസ് മേധാവിയെ മാറ്റിയതിനെ തുടര്‍ന്നുള്ള നടപടി കോടതി കയറി. എടിഎം തട്ടിപ്പ് കേസ് കോലാഹലങ്ങളുണ്ടാക്കിയെങ്കിലും ഒരു പ്രതിയെ പിടിച്ചത് സര്‍ക്കാരിന് ആശ്വാസമാണ്.
Adjust Story Font
16

