Quantcast

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുമെന്ന് കാനം

MediaOne Logo

Subin

  • Published:

    25 April 2018 10:29 AM GMT

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുമെന്ന് കാനം
X

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുമെന്ന് കാനം

കൈയ്യേറ്റം ഒഴിപ്പിക്കുന്നകാര്യത്തില്‍ സംശയം വേണ്ടെന്ന റവന്യുമന്ത്രി ഇ ചന്ദ്രശേഖരനും പറഞ്ഞു. പാപ്പാത്തിചോലയില്‍ കുരിശ് വീണ്ടും സ്ഥാപിക്കാന്‍ ധൈര്യം നല്‍കിയത് എല്‍ ഡി എഫിന് ഇന്നെത്തെ തീരുമാനമാണെന്ന്

മൂന്നാര്‍ കൈയ്യേറ്റമൊഴിപ്പിക്കലില്‍ നിലപടാലുറച്ച് സി പി ഐ. മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൈയ്യേറ്റം ഒഴിപ്പിക്കുന്നകാര്യത്തില്‍ സംശയം വേണ്ടെന്ന റവന്യുമന്ത്രി ഇ ചന്ദ്രശേഖരനും പറഞ്ഞു. പാപ്പാത്തിചോലയില്‍ കുരിശ് വീണ്ടും സ്ഥാപിക്കാന്‍ ധൈര്യം നല്‍കിയത് എല്‍ ഡി എഫിന് ഇന്നെത്തെ തീരുമാനമാണെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനും ആരോപിച്ചു.

വീണ്ടും കുരിശ് സ്ഥാപിച്ചത് സര്‍ക്കാറിനോടുള്ള വെല്ലുവിളിയാണ്. കയ്യേറ്റം ഒഴിപ്പിക്കല്‍ അവസാനിപ്പിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കയ്യേറ്റം ഒഴിപ്പിക്കാന്‍ ജെസിബി വേണ്ട, നിശ്ചയദാര്‍ഡ്യം മതിയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

മൂന്നറിലെ കൈയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ താല്ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്നലത്തെ എല്‍ ഡി എഫ് തീരുമാനിച്ചെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് സി പി ഐ. പാര്‍ട്ടി സെക്രട്ടറിയുടെയും റവന്യുമന്ത്രിയുടെയും വാക്കുകള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെയും സി പി എമ്മിനെയും പരോക്ഷമായി വിമര്‍ശിക്കുകയാണ് സംസ്ഥാന നേതൃത്വം ചെയ്തതെങ്കില്‍ നേരിട്ടുള്ള വിമര്‍ശമാണ് ജില്ലാ നേതൃത്വം നടത്തിയത്.

TAGS :

Next Story