Quantcast

സെന്‍കുമാര്‍ കേസിലെ വിധിയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി

MediaOne Logo

admin

  • Published:

    25 April 2018 9:59 AM GMT

സെന്‍കുമാര്‍ കേസിലെ വിധിയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി
X

സെന്‍കുമാര്‍ കേസിലെ വിധിയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി

സുപ്രീംകോടതിയില്‍ കേസ് വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയോടാണ് നിയമോപദേശം തേടിയത്. പുനപ്പരിശോധന ഹരജി അടക്കം നല്‍കുന്നതിനുള്ള

സുപ്രീംകോടതി ഉത്തരവ് പുറത്തിറങ്ങി നാല് ദിവസം കഴിഞ്ഞിട്ടും സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് ടിപി സെന്‍കുമാറിനെ നിയമിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയില്ല. നിയമ വകുപ്പിന്‍റെ റിപ്പോര്‍ട്ടിന് വിരുദ്ധമായി പുനപ്പരിശോധനക്കുള്ള സാധ്യത തേടുകയാണ് സര്‍ക്കാര്‍. ഇതിനായി സുപ്രിം കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയുടെ നിയമോപദേശം തേടി.

സെന്‍കുമാര്‍ കേസില്‍ പുനപ്പരിശോധന ഹരജിക്ക് സാധ്യതയില്ലെന്ന് നിയമ സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് കണക്കിലെടുക്കാതെയാണ്, കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയോട് നിയമോപദേശം തേടിയിരിക്കുന്നത്. പുനപ്പരിശോധന ഹരജിയോ, അല്ലെങ്കില്‍ വിധിയില്‍ ഭേദഗതിയെ വ്യക്തതയോ തേടിക്കൊണ്ടുളള അപേക്ഷ നല്‍കുന്നതിന്‍റെ സാധ്യതകള്‍ എത്രത്തോളം ഉണ്ടെന്നതാണ് സാല്‍വേയില്‍ നിന്ന് തേടിയിരിക്കുന്നത്. സാല്‍വേയുടെ ഉപദേശത്തിനനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഇതോടെ സെന്‍കുമാറിന്‍റെ നിയമനം വൈകുമെന്ന് ഉറപ്പായി.

ഇതിന് പുറമെ സെന്‍കുമാറിനെ ഡിജിപിയാക്കിയാല്‍ ലോക്നാഥ് ബെഹ്റക്ക് നല്‍കേണ്ടുന്ന സ്ഥാനത്തെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. വിജിലന്‍സ് മേധാവിയായ ജേക്കബ് തോമസിന്‍റെ അവധി നീട്ടി പ്രശ്നം പരിഹരിക്കാന്‍ നീക്കം നടക്കുന്നുണ്ട്. ഇതിന് ജേക്കബ് തോമസ് വഴങ്ങിയിട്ടില്ലെന്നാണ് വിവരം. സെന്‍കുമാര്‍ വിരമിക്കുന്നത് വരെ ബെഹ്റ അവധിയില്‍ പോകട്ടെയെന്ന മറുപടിയാണ് ജേക്കബ് തോമസ് നല്‍കിയതെന്നും സൂചനയുണ്ട്. അതിനിടെ, നിയമനം നീണ്ട് പോയാല്‍ സെന്‍കുമാര്‍ വീണ്ടും സുപ്രിം കോടതിയെ സമീപിച്ചേക്കും. ങ്ങനെയെങ്കില്‍ കോടതിയുടെ ഭാഗത്ത് നിന്ന് സര്‍ക്കാരിന് വലിയ വിമര്‍ശങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.ഇതൊഴുവാക്കാന്‍ തിടുക്കത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടങ്കിലും ഇത് വരെ തീരുമാനം ആയിട്ടില്ല.

TAGS :

Next Story