എന്‍ഡിഎ നേതാക്കള്‍ ഗവര്‍ണറെ കാണും

എന്‍ഡിഎ നേതാക്കള്‍ ഗവര്‍ണറെ കാണും
സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറാണെന്ന ധാരണ ദേശീയ തലത്തില്‍ തന്നെ ഉണ്ടാക്കുകയും അതുവഴി ഭരണ തലത്തില്‍ ഇടപെടലുകള്‍ നടത്തുന്നതിനുമായി നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയെന്ന നിലയിലാണ് ഗവര്‍ണറെ സമീപിക്കാന്‍ ബി ജെ പി തീരുമാനമെടുത്തത്.
കേന്ദ്ര ഭരണം ഉപയോഗിച്ചും ഗവര്‍ണര്‍ വഴിയും സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ബി ജെ പി നീക്കം. സംസ്ഥാനത്ത് സംജാതമായിട്ടുള്ള ദുര്‍ഘട സ്ഥിതിവിശേഷം പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് എന്‍ ഡി എ നേതാക്കള്‍ ഗവര്‍ണറെ കണ്ട് ആവശ്യപ്പെടും. കുമ്മനം രാജശേഖരന്റെ പുനഃക്രമീകരിച്ച കേരള രക്ഷായാത്രയില്‍ കണ്ണൂര്‍ ജില്ലയില്‍ രണ്ടു ദിവസം അമിത് ഷാ പങ്കെടുക്കും.
ചേര്‍ത്തലയില്‍ ചേര്‍ന്ന എന്‍ ഡി എ നേതൃ യോഗത്തിലാണ് സംസ്ഥാന സര്‍!ക്കാരിനെതിരെ ഗവര്‍ണറെ സമീപിക്കാന്‍ ധാരണയായത്. ഇടത് ഭരണത്തിന്‍ കീഴില്‍ അതീവ ദുഷ്‌കരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്ത് സംജാതമായിട്ടുള്ളതെന്നും ഇത് പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എന്‍ ഡി എ നേതാക്കള്‍ സംയുക്തമായി സപ്തംബര്‍ 16നു മുന്‍പ് ഗവര്‍ണറെ കാണുമെന്നും യോഗത്തിനു ശേഷം ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറാണെന്ന ധാരണ ദേശീയ തലത്തില്‍ തന്നെ ഉണ്ടാക്കുകയും അതുവഴി ഭരണ തലത്തില്‍ ഇടപെടലുകള്‍ നടത്തുന്നതിനുമായി നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയെന്ന നിലയിലാണ് ഗവര്‍ണറെ സമീപിക്കാന്‍ ബി ജെ പി തീരുമാനമെടുത്തത്. അതിന്റെ ഭാഗമായാണ് എന്‍ ഡി എ യോഗത്തില്‍ ഇക്കാര്യം അവതരിപ്പിച്ച് ഘടകക്ഷികളെക്കൂടി പങ്കാളികളാക്കിയതും. നേരത്തെ നിശ്ചയിച്ചിരുന്നതില്‍ നിന്ന് വ്യത്യസ്തമായി പുന ക്രമീകരിച്ച കുമ്മനം രാജശേഖരന്റെ കേരള രക്ഷാ യാത്ര ഒക്ടോബര്‍ 3ന് ആരംഭിച്ച് 16ന് അവസാനിക്കും. 3,5 തിയ്യതികളില്‍ അമിത് ഷാ കണ്ണൂര്‍ ജില്ലയില്‍ യാത്രയില്‍ പങ്കെടുക്കും. കഴിയാവുന്നത്ര ദേശീയ നേതാക്കളെയും മന്ത്രിമാരെയും യാത്രയുടെ ഭാഗമായി കേരളത്തിലെത്തിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്.
Adjust Story Font
16

