Quantcast

സ്വന്തം മണ്ഡ‍ലത്തില്‍ ഗുണ്ടാനേതാവിനെപ്പോലെയാണ് പിണറായിയുടെ പ്രവര്‍ത്തനമെന്ന് ബിജെപി

MediaOne Logo

Damodaran

  • Published:

    4 May 2018 10:58 PM GMT

സ്വന്തം മണ്ഡ‍ലത്തില്‍ ഗുണ്ടാനേതാവിനെപ്പോലെയാണ് പിണറായിയുടെ പ്രവര്‍ത്തനമെന്ന് ബിജെപി
X

സ്വന്തം മണ്ഡ‍ലത്തില്‍ ഗുണ്ടാനേതാവിനെപ്പോലെയാണ് പിണറായിയുടെ പ്രവര്‍ത്തനമെന്ന് ബിജെപി

പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നുളളത് മറന്നു പ്രവര്‍ത്തിക്കുകയാണെന്നും ബി ജെ പി

പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നുളളത് മറന്നു പ്രവര്‍ത്തിക്കുകയാണെന്ന് ബി ജെ പി. സ്വന്തം മണ്ഡ‍ലത്തില്‍ ഗുണ്ടാനേതാവിനെപ്പോലെയാണ് പിണറായിയുടെ പ്രവര്‍ത്തനമെന്നും ബി.ജെ.പി വക്താവ് എം.എസ് കുമാര്‍ കുറ്റപ്പെടുത്തി. പിണറായിയിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം ഇതിനു തെളിവാണെന്നും എം എസ് കുമാര്‍ ആരോപിച്ചു.

എല്‍‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയായെന്ന് രാജീവ് ചന്ദ്രശേഖരന്‍ എംപി. ക്രമസമാധാനം തകര്‍ന്ന സംസഥാനമായി കേരളം വിലയിരുത്തപ്പെടും. ഇത്തരം അക്രമ രാഷ്ട്രീയം അംഗീകരിക്കാനാകില്ലെന്നും എന്‍.ഡി.എ കേരള ഘടകം വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞു.

TAGS :

Next Story