Quantcast

പിണറായിക്ക് ആശംസകളുമായി ഒ രാജഗോപാല്‍

MediaOne Logo

admin

  • Published:

    6 May 2018 2:44 AM GMT

പിണറായിക്ക് ആശംസകളുമായി ഒ രാജഗോപാല്‍
X

പിണറായിക്ക് ആശംസകളുമായി ഒ രാജഗോപാല്‍

തിരുവനന്തപുരത്ത് എ കെ ജി സെന്ററിലെത്തിയാണ് ഒ രാജഗോപാല്‍ , പിണറായി വിജയന് ആശംസകള്‍‌ നേര്‍ന്നത്.

നേമത്ത് നിന്ന് വിജയിച്ച ബിജെപി നേതാവ് ഒ രാജഗോപാല്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് എ കെ ജി സെന്ററിലെത്തിയാണ് ഒ രാജഗോപാല്‍ , പിണറായി വിജയന് ആശംസകള്‍‌ നേര്‍ന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ജനപ്രതിനിധികളെന്ന നിലയിലുള്ള സൌഹൃദ സന്ദര്‍ശനമാണ് നടത്തിയതെന്നും വിയോജിപ്പുകള്‍ മാറ്റിവെച്ച് നാട്ടില്‍ സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും കൂടിക്കാഴ്ചക്ക് ശേഷം രാജഗോപാല്‍ പറഞ്ഞു.

TAGS :

Next Story