Quantcast

ബെവ്കോയ്ക്ക് ഒരുമാസത്തിനിടെ 240 കോടിയോളം വരുമാന നഷ്ടം

MediaOne Logo

Khasida

  • Published:

    8 May 2018 9:58 PM GMT

ബെവ്കോയ്ക്ക് ഒരുമാസത്തിനിടെ 240 കോടിയോളം വരുമാന നഷ്ടം
X

ബെവ്കോയ്ക്ക് ഒരുമാസത്തിനിടെ 240 കോടിയോളം വരുമാന നഷ്ടം

ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകൾ പൂട്ടിയതോടെയാണ് നഷ്ടം കുത്തനെ ഉയർന്നത്

കഴിഞ്ഞ ഒരു മാസത്തിനിടെ ബെവ്കോയുടെ വരുമാന നഷ്ടം 240 കോടിയോളം രൂപ. സുപ്രിം കോടതി വിധിയെ തുടർന്ന് ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകൾ പൂട്ടിയതോടെയാണ് നഷ്ടം കുത്തനെ ഉയർന്നത്. ഔട്ട് ലെറ്റുകൾ മാറ്റി സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ഇതും പ്രതിസന്ധിയിലായിരിക്കുകയാണ്.

ബെവ്കോയുടെ കീഴിൽ 270 ഔട്ട്‍ലെറ്റുകൾ ഉണ്ടെങ്കിലും 164 എണ്ണം മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. ഓരോ ഔട്ട്‍ലെറ്റുകളിൽ നിന്നും ശരാശരി 29 കോടിയോളം രൂപ വിറ്റുവരവ് ഉണ്ടായിരുന്നത്. എന്നാൽ ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകൾ പൂട്ടണമെന്ന സുപ്രിം കോടതി ഉത്തരവ് നിലവിൽ വന്ന മാർച്ച് 31ന് ശേഷം വരുമാനത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന വരുമാനത്തിൽ 7 മുതൽ 9 കോടി രൂപ വരെ കുറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 240 കോടിയോളം രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായത്.

ഇതുവരെ തുറക്കാൻ കഴിയാത്ത 106 ഔട്ട്‍ലെറ്റുകൾ മാറ്റി സ്ഥാപിക്കാൻ പലയിടങ്ങളിലും സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ പ്രതിഷേധം ഇതിന് തടസ്സമായി നിൽക്കുകയാണ്. ചില തദ്ദേശസ്ഥാപനങ്ങൾ ഔട്ട്‍ലെറ്റിന് അനുമതി നൽകാത്തതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്

TAGS :

Next Story