Quantcast

കലക്ടര്‍ എന്‍ പ്രശാന്തും കോഴിക്കോട് എംപി എം കെ രാഘവനും തമ്മില്‍ പോര്

MediaOne Logo

Subin

  • Published:

    9 May 2018 5:46 PM GMT

കലക്ടര്‍ എന്‍ പ്രശാന്തും കോഴിക്കോട് എംപി എം കെ രാഘവനും തമ്മില്‍ പോര്
X

കലക്ടര്‍ എന്‍ പ്രശാന്തും കോഴിക്കോട് എംപി എം കെ രാഘവനും തമ്മില്‍ പോര്

എം പി ഫണ്ടില്‍ നിന്നുളള വികസന പദ്ധതികളില്‍ കാലതാമസം വരുത്തുന്ന നടപടിയാണ് ജില്ലാഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് എം കെ രാഘവന്‍ എം പിയുടെ വിമര്‍ശം. അതേസമയം പരിശോധനകൾക്ക്‌ വിധേയമായി മാത്രം കരാറുകാർക്ക്‌ ഫണ്ട്‌ അനുവദിച്ചാൽ മതിയെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും കലക്ടര്‍ അറിയിച്ചു.

കോഴിക്കോട് ജില്ലാകലക്ടര്‍ എന്‍ പ്രശാന്തും കോഴിക്കോട് എംപി എം കെ രാഘവനും തമ്മില്‍ പോര്. തന്‍റെ വികസനപദ്ധതികള്‍ക്ക് ജില്ലാകലക്ടര്‍ തടസ്സം നില്‍ക്കുന്നതായി എംകെ രാഘവന്‍റെ ആരോപണം. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ പദ്ധതി അവലോകന യോഗത്തിലായിരുന്നു എം കെ രാഘവന്‍റെ വിമര്‍ശം. ഫണ്ട് വിനിയോഗം പരിശോധനക്കു ശേഷം മാത്രമേ നടത്താനാവൂ എന്ന് കളക്ടര്‍ എന്‍ പ്രശാന്തും പ്രതികരിച്ചു.

എം പി ഫണ്ടില്‍ നിന്നുളള വികസന പദ്ധതികളില്‍ കാലതാമസം വരുത്തുന്ന നടപടിയാണ് ജില്ലാഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് എം കെ രാഘവന്‍ എം പിയുടെ വിമര്‍ശം. 2016 ഏപ്രില്‍ മുതല്‍ ഒന്നരകോടി രൂപയുടെ 35 പ്രവര്‍ത്തികളുടെ ബില്‍ റീ ഇന്‍സ്പെക്ഷന്‍റെ പേരില്‍ കാലതാമസം വരുത്തുകയാണെന്ന് എം പി ആരോപിക്കുന്നു. എം പി ഫണ്ടിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതിന്‍റെ കാരണം അന്വേഷിച്ച് എം കെ രാഘവന്‍ ജില്ലാഭരണകൂടത്തിന് കത്ത് നല്കിയിട്ടുണ്ട്. മറുപടി ലഭിച്ചതിന് ശേഷം ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും എം കെ രാഘവന്‍ പറഞ്ഞു.

അതേ സമയം ആരുടെയും സമ്മർദ്ദത്തിനോ ഭീഷണിക്കോ വഴങ്ങി കാര്യങ്ങൾ ചെയ്യുന്ന സാഹചര്യമുണ്ടാവില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് അറിയിച്ചു. സർക്കാർ ഖജനാവിൽ നിന്നുള്ള പണം ജനങ്ങളുടേതാണ്‌. അത്‌ ചെലവാക്കാൻ എല്ലാവർക്കും ബാധകമായ മാനദണ്ഡങ്ങളുണ്ട്‌. പരിശോധനകൾക്ക്‌ വിധേയമായി മാത്രം കരാറുകാർക്ക്‌ ഫണ്ട്‌ അനുവദിച്ചാൽ മതിയെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും കലക്ടര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

TAGS :

Next Story