ഇനിയും ഞെട്ടല്‍മാറാതെ, കുടിവെള്ളം പോലുമില്ലാതെ പരവൂരിലെ ജനങ്ങള്‍

ഇനിയും ഞെട്ടല്‍മാറാതെ, കുടിവെള്ളം പോലുമില്ലാതെ പരവൂരിലെ ജനങ്ങള്‍
ദുരന്തമുണ്ടായ പരവൂര്‍ ക്ഷേത്ര പരിസരത്തെ ജനങ്ങള്‍ ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല.
ദുരന്തമുണ്ടായ പരവൂര്‍ ക്ഷേത്ര പരിസരത്തെ ജനങ്ങള്‍ ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. തകര്‍ന്ന വീടുകള്‍ കേടുപാടുകള്‍ തീര്‍ത്തിട്ട് വേണം സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍. കുടിവെള്ളത്തിനും പ്രദേശവാസികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇവിടുത്തെ കിണറുകളിലെ വെള്ളം ഉപയോഗിക്കരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളം പരിശോധിക്കാനായി ഉദ്യോഗസ്ഥസംഘം പരവൂരിലെത്തിയിട്ടുണ്ട്.
വെടിക്കെട്ടപകടം നടന്ന പുറ്റിങ്ങല്‍ പ്രദേശത്തെ കിണര്‍ വെള്ളത്തിന്റെ സാമ്പിള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചു. ഇവ തിരുവനന്തപുരത്തെ ലാബില്‍ പരിശോധിച്ച് മലിനമല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഉപയോഗിക്കാവൂ എന്ന് ജനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. അപകടമുണ്ടായ സ്ഥലത്തിന്റെ ഒന്നര കിലോമീറ്റര്‍ ചുറ്റളവിലെ കിണര്‍വെള്ളം പരിശോധിക്കും. കിണറില്‍ ശരീരാവശിഷ്ടങ്ങള്‍ കലര്‍ന്നിട്ടുണ്ടാവാമെന്ന നിഗമനത്തിലാണ് പരിശോധന നടത്തുന്നത്. വെള്ളം ഉപയോഗശൂന്യമായതിനാല്‍ പരവൂര്‍ മുനിസിപ്പാലിറ്റി പുറത്ത് നിന്ന് വെള്ളം എത്തിക്കുന്നുണ്ട്.
Adjust Story Font
16

